മലയാളികൾ ഒരുപാട് കാണാൻ കൊതിക്കുന്ന താര കുടുംബമാണ് സൗഭാഗ്യയുടെയും അർജുന്റെയും. സോഷ്യൽ മീഡിയകളിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിന് സമയം കണ്ടെത്താറുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം തന്നെ ഒത്തിരി സജീവമാണ് ഈ കുടുംബം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സൗഭാഗ്യ എല്ലാവരോടും തങ്ങളുടെ വിശേഷങ്ങൾ അറിയിക്കുന്നത്.
അർജുന്റെയും സൗഭാഗ്യയുടെയും മകളായ സുദർശനയുടെ വരവോട് കൂടി കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് ഈ കുടുംബം. സുദർശന മോളുടെ കുട്ടിക്കുറുമ്പുകളും കുസൃതികളും രസകരമായ നിമിഷങ്ങളും കാണാൻ നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ടു തന്നെ ഈ കുടുംബത്തിന്റെ ചെറിയ വാർത്തകൾ പോലും മലയാളികൾ ശ്രദ്ധിക്കാറുണ്ട്. സിനിമകളിലൂടെ മലയാളികളുടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതാണ് താര കല്യാണിന്റെ അമ്മ സുഭലക്ഷ്മി.
നന്ദനം, കല്യാണരാമൻ, ഗ്രാമഫോൺ തുടങ്ങിയ സിനിമകിലൂടെ മലയാളികൾ സ്വീകരിക്കുകയായിരുന്നു സുബ്ബലക്ഷ്മിയമ്മയെ. ഇപ്പോൾ ഇതാ സുബ്ബാലക്ഷ്മിയമ്മയുടെ പുതിയ ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മുതുമുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ് സൗഭാഗ്യ ഇപ്പോൾ കൂടി പങ്കുവയ്ക്കുന്നത്. മുത്തശ്ശി പാടി കൊടുക്കുന്ന പാട്ട് കേട്ട് വളരെ സന്തോഷത്തോടെ കേൾക്കുകയും മടിയിൽ കിടക്കുന്നതും പേരക്കുട്ടിയെ കൊഞ്ചിക്കുന്നതുമായ അമൂല്യ നിമിഷങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
ഇന്നത്തെ തലമുറയിൽ പലർക്കും അനുഭവിക്കാൻ പറ്റാത്ത വളരെ വലിയ ഭാഗ്യമാണ് സുധാപ്പുവിന് ലഭിച്ചിരിക്കുന്നത്. ഇവരുടെ ഈ മനോഹരമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആരാധകർ സമൂഹം മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. എന്നും ഈ കുടുംബത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും, ഇങ്ങനെയെല്ലാം അനുഭവിക്കാനും വേണം ഭാഗ്യം എന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു. ഈ ക്യൂട്ട് ഫാമിലിയുടെ ഇനിയും നല്ല വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
View this post on Instagram