പച്ചമുളക് അടിപൊളിയായി കായ്ക്കാൻ ഈ സൂത്രം പ്രയോഗിക്കൂ, എത്ര മുരടിച്ച ഇലകളും മാറ്റിയെടുക്കാം…

വീട്ടിൽ ഒരു കൊച്ചു അടുക്കളത്തോട്ടം എങ്കിലും ഉണ്ടാക്കിയെടുക്കേണ്ടത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. വിഷമില്ലാത്ത പച്ചക്കറി നമുക്ക് കഴിക്കണം എന്നുണ്ടെങ്കിൽ ഈ ഒരു വഴിയാണ് ഏറ്റവും ഉത്തമം. പല ആളുകളും പലതരത്തിലുള്ള പച്ചക്കറികൾ കൃഷി ചെയ്യാറുണ്ടാകും. എന്നാൽ മിക്ക ആളുകളുടെയും പ്രധാന പരാതി പച്ചമുളക് നന്നായി ഉണ്ടാകുന്നില്ല എന്നതാണ്. പച്ചമുളക് ചെടി എന്നും പച്ചപ്പോട് കൂടിയും നല്ല വളർച്ചയോടും നല്ലവണ്ണം കായ്ക്കുന്നതിനും ഒരുപാട് വഴികളുണ്ട്.

അത്തരത്തിൽ ഗുണപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. ചെടി നിറയെ പച്ചമുളക് ഉണ്ടാകുന്നതിന് ഉപയോഗപ്രദമാകുന്ന ചില കുഞ്ഞു ടിപ്പുകൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വീട്ടാവശ്യത്തിന് മാത്രമല്ല പച്ചമുളക് കൃഷിയിലൂടെ ഒരു വരുമാന മാർഗം കൂടി നമ്മൾക്ക് സ്വന്തമാക്കാം.

പച്ചമുളകിന്റെ വിത്തില്ലെങ്കിലും വിഷമിക്കേണ്ട ആവശ്യമില്ല കടയിൽ നിന്നും വാങ്ങിക്കുന്ന വറ്റൽ മുളക് ഉപയോഗിച്ച് ചെടി മുളപ്പിക്കാവുന്നതാണ്. അതിന് ആവശ്യമുള്ള വളങ്ങളും കീടനാശിനികളും കടയിൽ നിന്ന് വാങ്ങിക്കേണ്ട ആവശ്യവുമില്ല നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. വീട്ടിലെ കമ്പോസ്റ്റ് ഉപയോഗിച്ച് തന്നെ കൃഷിക്ക് ആവശ്യമായ വളവും തയ്യാറാക്കാവുന്നതാണ്.

അതിനായി നമ്മുടെ വീട്ടിലെ ഓരോ ദിവസത്തെയും വേസ്റ്റ് ഒരു പാത്രത്തിൽ സൂക്ഷിക്കുക. ഒരു പ്ലാസ്റ്റിക്കിന്റെ ടൈറ്റ് ഉള്ള പാത്രമാണ് ഇതിനായി എടുക്കേണ്ടത് അതിൻറെ അടിഭാഗത്തായി കുറച്ച് ഹോൾ ഇട്ട് കൊടുക്കണം. ഒരു മാസകാലയളവിൽ ഇത് കമ്പോസ്റ്റ് ആയി മാറും. ആദ്യം തന്നെ ആ പാത്രത്തിൽ ചകിരി ചോറ് ഇട്ടു കൊടുക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.