സ്ത്രീകളുടെ ഒരു വലിയ സൗന്ദര്യമാണ് മുടി. മുടി നീട്ടി വളർത്തുന്നതിന് ആഗ്രഹിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. എന്നാൽ താരൻ മൂലമോ കാലാവസ്ഥ മാറ്റമൂലം മുടിയെല്ലാം കുഴിയുന്നതിനും മുടി വളർച്ച ശരിയായ രീതിയിൽ നടക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നു. മുടി വളർച്ച മെച്ചപ്പെടുത്തുന്ന ഒരുപാട് ഓയിലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവ ഒന്നും വാങ്ങി ഇനി പൈസ കളയേണ്ട. വീട്ടിലുള്ള കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി ഇനി കാട് പോലെ വളർത്താം.
ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് കഞ്ഞിവെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. അതിനുശേഷം അടച്ച് ഒരു ദിവസം മുഴുവൻ വയ്ക്കുക. അതിനുശേഷം പിറ്റേന്ന് കാലത്ത് കഞ്ഞി വെള്ളത്തിൽ നിന്നും ഉലുവ എല്ലാം അരിച്ചുമാറ്റി മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിനുശേഷം മുടി നല്ലതുപോലെ ചീകി വൃത്തിയാക്കി കൈ ഉപയോഗിച്ച് കൊണ്ടോ അല്ലെങ്കിൽ ഒരു സ്പ്രേ കുപ്പിയിൽ ഒഴിച്ച സ്പ്രേ ചെയ്തു കൊണ്ടോ തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ആവശ്യമെങ്കിൽ മുടിയിലും തേക്കാവുന്നതാണ്. അതിനുശേഷം കൈ കൊണ്ട് നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക.
ശേഷം ഒരു അരമണിക്കൂർ അതുപോലെ തന്നെ വയ്ക്കുക. അതുകഴിഞ്ഞ് കഴുകി കളയുക. ആവശ്യമെങ്കിൽ ഷാമ്പു ഉപയോഗിക്കാവുന്നതാണ്. ഇത് ആഴ്ചയിൽ ഒരു മൂന്നോ നാലോ പ്രാവശ്യം ചെയ്യുക. ഇനി താരന്റെ പ്രശ്നങ്ങളെ ഇല്ലാതാക്കാം അതുപോലെ മുടി കൊഴിച്ചാലും ഇല്ലാതാക്കാം. ഈ പ്രശ്നങ്ങളെല്ലാം മാറുന്നതോടെ മുടി ഇനി കാട് പോലെ വളരും. ഉലുവ വളരെ തണവായതിനാൽ അതിന്റെ പ്രശ്നങ്ങൾ കുറച്ചു സമയം വെച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.