മുടി സൗന്ദര്യം ആഗ്രഹിക്കുന്ന പല സ്ത്രീകളും പുരുഷന്മാരും നേരിടുന്ന ഒരു പ്രശ്നമാണ് താരൻ. ഒരിക്കൽ തലയിൽ താരൻ വന്നാൽ പിന്നീട് അത് വിട്ടു മാറുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. അതുകൂടാതെ നമുക്ക് താരൻ ഉണ്ടെങ്കിൽ അത് നമ്മുടെ കൂടെയുള്ള മറ്റുള്ളവർക്ക് പെട്ടെന്ന് തന്നെ പടർന്നു പോകാനും സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ താരൻ നമുക്ക് മാത്രമല്ല മറ്റുള്ളവർക്കും ഒരു പ്രശ്നക്കാരൻ ആണ്. എന്നാൽ ഈ പ്രശ്നക്കാരനെ ഇനി വേരോടെ ഇല്ലാതാക്കാം.
അതിനായി നമുക്ക് ഒരു മരുന്ന് തയ്യാറാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ചെയ്യേണ്ടത് ഒരു പാത്രത്തിൽ കുറച്ച് ആര്യവേപ്പില എടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. നന്നായി അരഞ്ഞുകിട്ടുന്നതിന് വെള്ളത്തിനു പകരമായി തലേദിവസത്തെ കഞ്ഞി വെള്ളം ഒഴിക്കുക. കഞ്ഞി വെള്ളത്തിന് പകരമായി തൈര് വേണമെങ്കിലും ഉപയോഗിക്കാം.
ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. തയ്യാറാക്കിയ ഈ മരുന്ന് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. മുടിയിഴകൾ ഓരോന്നായി വകഞ്ഞു മാറ്റി വേണം തേച്ച് കൊടുക്കുവാൻ. അതിനുശേഷം ഒരു അരമണിക്കൂറോളം തലയിൽ അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം തലേ ദിവസത്തെ കഞ്ഞിവെള്ളം ഉപയോഗിച്ച് തല നല്ലതുപോലെ കഴുകി കളയുക.
അതിനുശേഷം സാധാരണ വെള്ളത്തിൽ വീണ്ടും കഴുകിയെടുക്കുക. തുടർച്ചയായി ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ തലയിൽ ഉണ്ടാകുന്ന താരനും അതുപോലെ മുടികൊഴിച്ചലിന്റെ പ്രശ്നങ്ങളും വേരോടെ ഇല്ലാതാക്കാൻ സാധിക്കും. എല്ലാവരും ഇന്ന് തന്നെ ഇത് ചെയ്തുനോക്കുക. ഒറ്റ യൂസിൽ തന്നെ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് കിട്ടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.