തലമുടിയുടെ ആരോഗ്യത്തിന് ഈ വെള്ളം തേച്ചാൽ മതി. ഇന്ന് തന്നെ തയ്യാറാക്കു. | Hair Care Oil Making

Hair Care Oil Making : കാലാവസ്ഥ നിരന്തരം മാറിക്കൊണ്ടിരിക്കുന്നത് കൊണ്ടും ഭക്ഷണക്രമത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കൊണ്ടും പലപ്പോഴും തലമുടി കൊഴിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ടല്ലോ ചിലപ്പോൾ അത് പല രോഗങ്ങളുടെയും ലക്ഷണങ്ങളായും സംഭവിക്കാറുണ്ട്. എന്തുതന്നെയായാലും തലകുടി നല്ലതുപോലെ വളർന്ന് ആരോഗ്യത്തോടെ ഇരിക്കുമ്പോഴായിരിക്കും എല്ലാവർക്കും സന്തോഷം ഉണ്ടാകുന്നത്.

അതുകൊണ്ടുതന്നെ തലമുടി നന്നായി വളർന്നു വരുന്നതിന് ആവശ്യമായിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിനുവേണ്ടി നമുക്ക് ആവശ്യമുള്ളത് ഒരു സവാളയാണ് സവാള ഒരെണ്ണമോ അല്ലെങ്കിൽ അതിന്റെ പകുതിയോ എടുത്താൽ മതി ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക .

അതിലേക്ക് വളരെ കുറച്ച് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം ഇതിന്റെ വെള്ളം മാത്രം അരിപ്പ ഉപയോഗിച്ച് ഒരു പാത്രത്തിലേക്ക് വയ്ക്കുക. ശേഷം ഈ വെള്ളം തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക നിങ്ങൾക്ക് ഇത് രണ്ട് നേരത്ത് ഉപയോഗിക്കാം ഒന്ന് കുളിക്കുന്ന സമയത്ത് തലയിൽ തേച്ച് നല്ലതുപോലെ ഡ്രൈയായി കഴിയുമ്പോൾ തലമുടി കഴുകി കളയാവുന്നതാണ്.

അല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപ് തലയോട്ടിയിൽ ഈ വെള്ളം സ്പ്രേ ചെയ്ത് കുറച്ച് സമയം മസാജ് ചെയ്തതിനുശേഷം തലമുടി കെട്ടിവെച്ച് കിടന്നുറങ്ങാവുന്നതും ആണ്. ഏത് രീതിയിലായാലും ഓരോരുത്തരുടെയും സൗകര്യത്തിനനുസരിച്ച് ചെയ്യുക. മുടിയുടെ വളർച്ച ഇതിലൂടെ നിങ്ങൾക്ക് വർദ്ധിച്ചു വരുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *