ഇന്നത്തെ കാലത്ത് പല കാരണങ്ങൾ കൊണ്ടും പലർക്കും മുടികൊഴിച്ചിൽ, പെട്ടെന്ന് വരുന്ന നര, മുടി വളരാതിരിക്കുക തലയിൽ താരൻ, തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നേരിടുന്ന പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരിക്കും. ഇന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പലതരത്തിലുള്ള ഷാംപൂ കണ്ടീഷണർ അതുപോലെ ക്രീമുകൾ ഓയിലുകൾ എല്ലാം ഇന്നത്തെ കാലത്ത് വളരെ ലഭ്യമായ കാര്യമാണ്.
എങ്കിൽ തന്നെയും പരമ്പരാഗതമായ രീതിയിൽ നമ്മുടെ പണ്ടുള്ള മുത്തശ്ശിമാർ പറഞ്ഞു തന്ന വഴിയിലൂടെ ഉണ്ടാക്കുന്ന പലതരത്തിലുള്ള ഷാമ്പു താളി മുതലായവയെല്ലാം ഇന്ന് അന്യം നിന്നു പോവുകയാണ്. അവയെല്ലാം തന്നെ നമ്മുടെ തലമുടിക്ക് വളരെ നല്ല ആരോഗ്യം തരുന്നവയും ആണ്. അത്തരത്തിൽ കൈമാറി വന്ന ഒരു നാച്ചുറൽ ഷാംപൂ ഉണ്ടാക്കിയെടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആവശ്യമുള്ളത് ചെമ്പരത്തി, മൈലാഞ്ചിയുടെ ഇല, വെള്ളില താളി, ചെമ്പരത്തിയുടെ ഇല ഇലകൾ തിരഞ്ഞെടുക്കുമ്പോൾ തളിരിലകൾ തന്നെ തിരഞ്ഞെടുക്കുക.
ശേഷം ഇവയെല്ലാം ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. നന്നായി തിളച്ച വെള്ളം തന്നെ ഒഴിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുറച്ച് സമയം അതുപോലെ തന്നെ വയ്ക്കുക. കുറച്ചുസമയത്തിനുശേഷം തന്നെ വെള്ളത്തിന്റെ നിറം മാറിയിരിക്കുന്നത് കാണാം. അതിനുശേഷം ചൂടാറി കഴിയുമ്പോൾ അരിച്ചു ഒരു പാത്രത്തിലേക്ക് മാറ്റുക.
അതിനുശേഷം ഇപ്പോൾ തയ്യാറാക്കിയ ഈ ഷാംപൂ ആഴ്ചയിൽ മൂന്ന് പ്രാവശ്യം എങ്കിലും തലയിൽ തേച്ച് 20 മിനിറ്റ് കഴിഞ്ഞതിനു ശേഷം കഴുകി കളയുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ മുടിയുടെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ സാധിക്കും. ഇന്ന് തന്നെ എല്ലാവരും തയ്യാറാക്കി വയ്ക്കുക. Video Credit : Kairali Health