എല്ലാവർക്കും തന്നെ കഴിക്കാൻ വളരെ ഇഷ്ടമുള്ള ഒരു ഫലമാണ് പപ്പായ. കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ സുലഭമായി തന്നെ ഉണ്ടാകുന്ന ഫലമാണ് പപ്പായ. സൗന്ദര്യവർദ്ധനവിന്റെ ഒരു പ്രധാന ചേരുവ തന്നെയാണ് പപ്പായ. അതുപോലെ തന്നെ പപ്പായ ഉപയോഗിച്ചുകൊണ്ട് നിരവധി വിഭവങ്ങളും തയ്യാറാക്കാറുണ്ട്. എന്നാൽ സാധാരണ പപ്പായ നന്നാക്കുമ്പോൾ അതിന്റെ ഒരു നമ്മൾ കളയുകയാണ് പതിവ്.
പപ്പായയുടെ കുരുവിലുള്ള ഗുണങ്ങളെപ്പറ്റി നമ്മൾ ഓർത്തു നോക്കാറില്ല. മുടി നല്ലതുപോലെ തഴച്ചു വളരുന്നതിനെ വളരെ ഉപകാരപ്രദമായ ഒന്നാണ് പപ്പായ കുരു. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആദ്യം തന്നെ ഒരു ഗ്ലാസ് കട്ടൻ കാപ്പി തയ്യാറാക്കി എടുക്കേണ്ടതാണ് മധുരം ചേർക്കരുത്. നല്ല കടുപ്പത്തിൽ തന്നെ ഒരു കപ്പ് കാപ്പി തയ്യാറാക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആദ്യം പപ്പായ കുരു ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് ചൂടോടെ ഇരിക്കുന്ന കാപ്പി ഒഴിച്ചു കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു അരിപ്പയിൽ അരിച്ച് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് വിറ്റാമിൻ ഇയുടെ ഗുളിക രണ്ടെണ്ണം പൊട്ടിച്ചൊഴിക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ അടച്ച സൂക്ഷിക്കാവുന്നതാണ് ഓരോ ദിവസവും കുളിക്കുന്നതിനു മുൻപായി ഇത് തലയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
ശേഷം അരമണിക്കൂർ നേരത്തേക്ക് മുടി കെട്ടിവയ്ക്കുക അതുകഴിഞ്ഞ് സാധാരണ വെള്ളത്തിൽ തല കഴുകി എടുക്കാവുന്നതാണ് എല്ലാ ദിവസവും ഇതുപോലെ ചെയ്യുകയാണ് എങ്കിൽ മുടി നന്നായി വളർന്നു വരികയും പോയ മുടികളെല്ലാം തിരികെ വളർന്നു വരുകയും ചെയ്യും. അപ്പോൾ ഇനി ആരും പപ്പായ കുരു കളയാതെ ഇതുപോലെ ഉപയോഗിച്ചു നോക്കൂ. credit : Kairali health