ആളുകൾക്ക് പ്രായമായി തുടങ്ങുമ്പോൾ ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാറുണ്ടല്ലോ അതിന്റെ ഒരു ഭാഗമാണ് തലമുടി നരച്ചു പോകുന്നത്. അത് സ്വാഭാവികമായി നടക്കുന്ന കാര്യമാണ് എന്നാൽ ഇന്ന് അധികം പ്രായമാകാത്ത ആളുകൾക്ക് പോലും ഇതേ അവസ്ഥയാണ് നേരിടുന്നത്. അങ്ങനെയുള്ളവർ ചെയ്യുന്ന ഒരു കാര്യം മുടി കറുപ്പിക്കുക.
എന്നതാണ് അതിനായി പല ഗമിക്കലുകൾ ആണ് ഇന്ന് വിപണികളിൽ വരുന്നത്. എന്നാൽ ഇനി അതൊന്നുമില്ലാതെ നാച്ചുറലായി തലമുടി എങ്ങനെ കറുപ്പിക്കാം എന്ന് നോക്കാം. അതിനായി രണ്ടു സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് വെളിച്ചെണ്ണ എടുത്ത് വയ്ക്കുക .
അതിലേക്ക് ഒരു ടീസ്പൂൺ കറുത്ത എള്ള് പൊടിച്ചത് ചേർത്ത് കൊടുക്കുക ശേഷം ഒരു പകുതി ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കി കുറച്ച് അതിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക അതിനുശേഷം ഒരു ദിവസം മുഴുവൻ ഇത് അടച്ചുവയ്ക്കുക.
അതുകഴിഞ്ഞ് പിറ്റേദിവസം കുളിക്കുന്നതിന്റെ മുൻപായി ഈ എണ്ണ നിങ്ങൾ തലമുടിയിൽ മുഴുവനായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക അത് കഴിഞ്ഞ് നിങ്ങൾക്ക് ഷാമ്പൂ ഉപയോഗിച്ച് കൊണ്ട് കഴുകി കളയാവുന്നതാണ്. ഇതുപോലെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ടിപ്പ് നിങ്ങളും ചെയ്തു നോക്കണേ. Credit : sheenas vlog