നല്ല ആരോഗ്യത്തോടെ കരുത്തുറ്റ മുടികൾ ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല പല ആളുകൾക്കും പലതരത്തിലുള്ള പ്രശ്നങ്ങൾ കാരണം തലമുടി കുഴിഞ്ഞു പോവുക താരൻ ഉണ്ടാവുക എന്നിങ്ങനെയുള്ള കാര്യങ്ങൾ നേരിടുന്നവരായിരിക്കും അങ്ങനെയുള്ളവർക്ക് ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ചെയ്തു നോക്കാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
വളരെയധികം എളുപ്പമായിരിക്കും. അതിനായി നമുക്ക് കറ്റാർവാഴ ആവശ്യമുണ്ട് കറ്റാർവാഴ ചെറിയ കഷണങ്ങളാക്കി ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക ശേഷം കൈകൊണ്ട് നല്ലതുപോലെ ഉടച്ചു കൊടുക്കുക. നന്നായി ഉടഞ്ഞു കഴിയുമ്പോൾ അതിലേക്ക് കുറച്ച് കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിനുവേണ്ടി നിങ്ങൾക്ക് തലേദിവസത്തെ ബാക്കിവരുന്ന കഞ്ഞിവെള്ളം എടുത്ത് മാറ്റി വയ്ക്കാവുന്നതാണ്.
ശേഷം അത് പിറ്റേ ദിവസം വേണം ഉപയോഗിക്കുവാൻ. എങ്കിൽ മാത്രമേ നല്ല റിസൾട്ട് ഉണ്ടാവുകയുള്ളൂ. ഇത് കറ്റാർവാഴ യിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് തലയിൽ അതുപോലെ തന്നെ വയ്ക്കുക ശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്.
ദിവസവും തേക്കാൻ കഴിയാത്തവർക്ക് ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം എങ്കിലും ചെയ്യാവുന്നതാണ് നിങ്ങൾക്ക് നല്ല ഹെൽത്തി ആയിട്ടുള്ള മുടി തന്നെ നിങ്ങൾക്ക് കിട്ടുന്നതായിരിക്കും. ഇനി ആരും തന്നെ മുടി വളർന്നില്ല എന്ന് പരാതി പറയരുത് എല്ലാവരും വീട്ടിൽ ഒരു കറ്റാർവാഴ ചെറിയ തൈ നട്ടുപിടിപ്പിക്കുന്നത് വളരെ നല്ലതായിരിക്കും തലമുടിയുടെ പല പ്രശ്നങ്ങളെയും ഇതിലൂടെ ഇല്ലാതാക്കാം. Credit : grandmother tips