മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. ദിവസവും വീട്ടിൽ കഞ്ഞിവെള്ളം നമ്മൾ കളയുകയാണ് പതിവ് എന്നാൽ ഈ കഞ്ഞിവെള്ളം എടുത്തുവച്ച് നമ്മൾ തലമുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉപയോഗിച്ചു നോക്കൂ നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെയധികം കൂടുതൽ ആരോഗ്യത്തോടെ മുടി വളരുകയും കൂടാതെ പോയ മുടികൾ തിരിച്ചുവരികയും ചെയ്യും.
തലമുടി നന്നായി കുഴഞ്ഞു പോകുന്നവർക്ക് ഇത് വളരെ നല്ല ഒരു പരിഹാരമാർഗ്ഗം ആയിരിക്കും ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം അതിനായി ആദ്യം നമ്മൾ തലേദിവസത്തെ കഞ്ഞി വെള്ളം എടുത്തു വയ്ക്കുക ഇന്നാണ് തയ്യാറാക്കുന്നത് എങ്കിൽ ഇന്ന് രാവിലെ എടുത്ത കഞ്ഞി വെള്ളം ഒരു ഗ്ലാസ് എടുത്തു വയ്ക്കുക അത് നന്നായി ചൂടാറിയതിനു ശേഷം അതിലേക്ക് കുറച്ച് ഉലുവ ചേർത്ത് കൊടുക്കുക. ശേഷം പാത്രം അടച്ചു വയ്ക്കുക.
ഇത് പിറ്റേദിവസം വേണം എടുക്കേണ്ടത്. പിറ്റേദിവസം രാവിലെ എടുത്ത് അതിൽ നിന്ന് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ഇപ്പോൾ ലഭിച്ച മിശ്രിതം തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക വേണമെങ്കിൽ ഒരു സ്പ്രേ കുപ്പിയിൽ ആക്കി സ്പ്രേ ചെയ്തു കൊടുത്താലും മതി അല്ലെങ്കിൽ തലയിൽ നേരിട്ട് ഒഴിക്കുക.
ശേഷം ഒരു 5 മിനിറ്റ് കൈകൊണ്ട് നല്ലതുപോലെ തല മസാജ് ചെയ്യുക. അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക അതുകഴിഞ്ഞ് സാധാരണ വെള്ളത്തിൽ കഴുകി കളയുക വേണമെങ്കിൽ ഷാംപൂ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ ഇത് ദിവസവും ചെയ്യുകയാണെങ്കിൽ വളരെ നല്ല മാറ്റം നിങ്ങൾക്കുണ്ടാകും ഇല്ലെങ്കിൽ ഒരു ദിവസം കൂടുമ്പോൾ ചെയ്താലും മതി. മുടികൊഴിച്ചിൽ നന്നായി കുറയുകയും അതുപോലെ പോയ മുടികൾ തിരികെ വരുകയും ചെയ്യും ഉറപ്പ്. Credit :malayali corner