മുടികൊഴിച്ചിൽ എല്ലാവരെയും തന്നെ വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് നല്ല രീതിയിൽ മുടിയുടെ വളർച്ച മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ആയിരിക്കാം പലപ്പോഴും മുടികൊഴിച്ചിൽ അനുഭവപ്പെടുന്നത്. ഇത്തരത്തിലുള്ള അവസരങ്ങളിൽ നിങ്ങൾ എന്തൊക്കെ മാർഗ്ഗങ്ങളാണ് സ്വീകരിക്കാറുള്ളത്. പലതരത്തിലുള്ള ഹെയർ ഓയിലുകളും മറ്റും വാങ്ങി പുരട്ടുന്നവർ നമുക്കിടയിൽ ധാരാളമാണ് എന്നാൽ അവയെല്ലാം എത്രത്തോളം ഉപകാരപ്രദമാണ്.
എന്ന് നമുക്ക് പറയാൻ സാധിക്കില്ല. എന്നാൽ ഒരുതരത്തിലുള്ള സൈഡ് എഫക്ടുകളും ഇല്ലാതെ തന്നെ മുടിയുടെ ആരോഗ്യം നിലനിർത്താൻ സാധിക്കുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കുന്നതിനു വേണ്ടി നമുക്ക് നെല്ലിക്കയും സവാളയും ആണ് വേണ്ടത് അതിനായി അതിലേക്ക് ആദ്യം ഒരു രണ്ട് നെല്ലിക്ക കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കുക.
അതോടൊപ്പം തന്നെ ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക ശേഷം ഇവയെല്ലാം നല്ലതുപോലെ അരച്ചെടുക്കുക. നമുക്കറിയാം സവാളയും തലമുടിയുടെ വളർച്ചയ്ക്ക് എത്രത്തോളം ഗുണകരമായി പ്രവർത്തിക്കുന്നതാണെന്ന് ഇവ രണ്ടും ചേർന്നാൽ ഇരട്ടി പ്രയോജനം ആയിരിക്കും ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ നിങ്ങൾ ഇത് തീർച്ചയായും ചെയ്തു നോക്കണം.
നല്ല പേസ്റ്റ് പോലെ തന്നെ അരച്ചെടുക്കേണ്ടതാണ് ശേഷം അത് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ആഴ്ചയിൽ നിങ്ങൾക്ക് മൂന്ന് പ്രാവശ്യം രണ്ട് പ്രാവശ്യമോ ആയി ചെയ്യാവുന്നതാണ്. നന്നായി ഡ്രൈ ആയതിനുശേഷം വെള്ളമൊഴിച്ച് കഴുകി കളയാവുന്നതാണ്. എല്ലാവരും ഒന്ന് ചെയ്തു നോക്കൂ ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. Credit : Sheenas vlogs