Hair Care Water Making : തലമുടിയോടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് കഞ്ഞിവെള്ളം ഇതിനെപ്പറ്റി പല ആളുകൾക്കും നേരിട്ട് അനുഭവമുണ്ടായിരിക്കുകയും ചെയ്യും. ഇതുവരെയും കഞ്ഞി വെള്ളം നിങ്ങൾ ട്രൈ ചെയ്തു നോക്കാത്തവർ ആണെങ്കിൽ ഇത് ട്രൈ ചെയ്തു നോക്കേണ്ടതാണ്. കാരണം കഞ്ഞിവെള്ളത്തിന്റെ പവർ ഒന്ന് വേറെ തന്നെയാണ്.
ഇതിനായി നമ്മൾ ഉപയോഗിക്കേണ്ടത് തലേദിവസത്തെ തണുത്ത കഞ്ഞി വെള്ളമാണ്. കഞ്ഞിവെള്ളം എടുത്തുവയ്ക്കുന്ന സമയത്ത് അതിലേക്ക് കുറച്ച് ഉലുവ കൂടി ചേർത്തു കൊടുക്കുക ഇങ്ങനെ ചെയ്തതിനുശേഷം പിറ്റേദിവസം ഉലുവയും കഞ്ഞിവെള്ളത്തിൽ എന്തെങ്കിലും തരത്തിലുള്ള വറ്റ് ഉണ്ടെങ്കിൽ അതും എല്ലാം അടിച്ചുമാറ്റിയതിനുശേഷം ഇത് തലയിൽ തേക്കുക.
ഉലുവ മുടിയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ് ഈ രണ്ടു സാധനങ്ങളും ചേരുന്നത് കൊണ്ട് തന്നെ മുടിയുടെ ആരോഗ്യപ്രശ്നങ്ങൾ എല്ലാം പൂർണമായി മാറുന്നതായിരിക്കും. കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് എങ്കിലും ഇത് തലയിൽ നല്ലതുപോലെ തേച്ച് കുറച്ച് സമയം മസാജ് ചെയ്തതിനുശേഷം വേണം കഴുകിക്കളയുവാൻ. ദിവസം ചെയ്യാൻ പറ്റുന്നവർ ആണെങ്കിൽ ചെയ്യുക .
ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും ചെയ്യുക. ചില ആളുകൾക്ക് തണുപ്പ് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നുണ്ടെങ്കിൽ ഇത് തലയിൽ തേച്ച് അഞ്ചുമിനിറ്റ് കൈകൊണ്ട് നന്നായി മസാജ് ചെയ്തതിനുശേഷം ഉടനെ തന്നെ കഴുകി കളയാവുന്നതാണ്. ഇതുപോലെ നിങ്ങൾ ചെയ്താൽ മുടിയുടെ വളർച്ച വർധിക്കുന്നതും മുടി നല്ലതുപോലെ തഴച്ചു വളരുന്നത് ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.