Hair Fall Remove Japan Secret Tip : മുടിയുടെ സംരക്ഷണം നമ്മളെല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഒട്ടും തന്നെ ശ്രദ്ധ കൊടുത്തില്ലെങ്കിൽ നമ്മുടെ തലമുടിയുടെ ആരോഗ്യം നശിക്കുകയും മുടികൊഴിച്ചിൽ താരൻ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. മറ്റു കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുന്നതുപോലെ തന്നെ നമ്മൾ തലമുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ കൊടുക്കേണ്ടതാണ്.
കാലാവസ്ഥ മാറുന്നതിനനുസരിച്ച് അല്ലെങ്കിൽ തലമുടി കഴുകാനായി നമ്മൾ പലതരത്തിലുള്ള വെള്ളങ്ങൾ ഉപയോഗിക്കുമ്പോഴോ നമ്മുടെ മുടി കൊഴിഞ്ഞു പോകുന്നതിനും ശരിയായ രീതിയിൽ മുടി വളരാതിരിക്കുന്നതിനും ഉള്ള സാധ്യതകൾ വളരെ കൂടുതലാണ്. സ്വന്തം വീട്ടിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നവർക്കെല്ലാം ഇതുപോലെ മുടി കൊഴിഞ്ഞു പോകാനുള്ള സാഹചര്യങ്ങൾ കൂടുതലാണ്. അതിനെല്ലാം ഒരു മാറ്റം ഉണ്ടാക്കുന്ന ഒരു മരുന്നാണ് പറയാൻ പോകുന്നത്.
ഇതിനായി നിങ്ങൾ രണ്ട് കാര്യങ്ങൾ മാത്രം എടുത്താൽ മതി നെല്ലിക്കയും സവാളയും. ഇത് രണ്ടും ചെറിയ കഷണങ്ങളാക്കി ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക ഇത് നിങ്ങൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ദിവസവും തലമുടി കഴുകുന്നതിന് മുൻപായി ഇത് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക ചെറുതായി ഉണങ്ങി കഴിയുമ്പോൾ കഴുകി കളയാവുന്നതാണ്.
ഇത് തയ്യാറാക്കിയ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ മൂന്നുദിവസത്തോളം കേടു വരാതെ ഇരിക്കുന്നതായിരിക്കും. മുടിയുടെ ആരോഗ്യം സംരക്ഷിക്കണമെങ്കിൽ ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ. ഇനിയെത്ര വെള്ളം മാറി കുളിച്ചാലും തലമുടിയുടെ കാര്യത്തിൽ ഇനി ആർക്കും പേടി വേണ്ട. വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികൾക്ക് ഒന്നും തന്നെ ഈ ടിപ്പ് ചെയ്തു കൊടുക്കേണ്ട ആവശ്യമില്ല.കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.