ജപ്പാൻകാരുടെ ഇടതൂർന്ന മുടിയുടെ രഹസ്യം ഇതാണ്. കാണാതെ പോവല്ലേ ഈ കിടിലൻ ജപ്പാൻ വൈദ്യം.

തലമുടി വളരെ നീളത്തിൽ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നവരും അതുപോലെ ചെറിയ നീളത്തിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും എന്നാൽ അവർക്ക് എല്ലാം തന്നെ ആവശ്യമുള്ളത് ഇടതൂർന്ന കൊഴിയാത്ത മുടിയിഴകളാണ്. മുടിയുടെ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇതാ ഒരു വലിയ പരിഹാരം.

ജപ്പാനിലെ സ്ത്രീകൾ അവരുടെ മുടിയിഴകൾ നന്നായി വളർന്നുവരുന്നതിന് ഉപയോഗിക്കുന്ന ഒറ്റമൂലിയാണ് ഇത്. എന്താണ് എന്ന് നോക്കാം. അതിനായി 5 നെല്ലിക്കെടുത്ത് അതിന്റെ കുരുകളഞ്ഞ് ചെറിയ കഷണങ്ങളാക്കി നുറുക്കി വയ്ക്കുക അതോടൊപ്പം ഒരു സവോള എടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ച് വയ്ക്കുക .

ശേഷം ഇവ രണ്ടും ഒരുമിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. അരക്കുന്ന സമയത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിനുശേഷം ആഴ്ചയിൽ മൂന്ന് ദിവസം എന്ന കണക്കിന് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം കൈകൊണ്ട് ഒരു 10 മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് തലമുടി കെട്ടിവയ്ക്കുക.

ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക. എല്ലാവർക്കും അറിയുന്നതുപോലെ തലമുടി കറുപ്പിക്കാനും തലമുടിയുടെ ആരോഗ്യത്തിനും വളരെ ഗുണം ചെയ്യുന്ന ഒന്നാണ് നെല്ലിക്ക അതുപോലെ തന്നെ മുടിയുടെ വളർച്ചയ്ക്ക് വളരെ ഉപകാരപ്രദമാണ് സവാള ഇത് തലയിലെ താരൻ എന്നിവയെ ഇല്ലാതാക്കുന്നതിനും വളരെ സഹായിക്കുന്നതായിരിക്കും. ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit : Sheena’s Vlogs

Leave a Reply

Your email address will not be published. Required fields are marked *