ചേച്ചിമാരെ കടത്തിവെട്ടി ഹൻസിക.!. ഓണാഘോഷ ചിത്രങ്ങളിൽ തിളങ്ങി കുഞ്ഞനിയത്തി…

മലയാളികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന താര കുടുംബമാണ് കൃഷ്ണ കുമാറിന്റെത്. അതുകൊണ്ടുതന്നെ കൃഷ്ണ കുമാറും ഭാര്യ സിന്ധുവും മക്കളായ അഹാനയും,ദിയയും, ഇഷാനിയും, ഹൻസികയും എല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. സോഷ്യൽ മീഡിയകളിൽ സജീവമായ കൃഷ്ണ കുമാറിന്റെ മക്കൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. എല്ലാ വിശേഷങ്ങളും യൂ ട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

താരത്തിന്റെ മൂത്ത മകൾ അഹാന നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക സ്വീകാര്യത നേടിയ നടിയാണ്. ഒപ്പം ഇഷാനിയും മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. നടി അഹാനയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ട് ഹൻസികയും സിനിമ മേഖലയിൽ തന്റെ സാന്നിധ്യം കാണിച്ചിട്ടുണ്ട്. ഇന്നിതാ സോഷ്യൽ മീഡിയകളിൽ സജീവമായി കൊണ്ടിരിക്കുന്നത് താര കുടുംബത്തിന്റെ ചിത്രങ്ങളാണ്.

അമ്മ സിന്ധുവും മക്കളും ഓണാഘോഷത്തിന് സെറ്റ് സാരിയും നീല ഷൈഡിലുള്ള ബ്ലൗസ് ധരിച്ച് അതിനനുയോജ്യമായ ആഭരണങ്ങളും അണിഞ്ഞ് അതി സുന്ദരി ആയിട്ടാണ് ആരാധകർക്ക് മുമ്പിൽ എത്തുന്നത്.എന്നാൽ ഇളയ മകളായ ഹൻസികയാണ് ചേച്ചിമാരെ കടത്തിവെട്ടി പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചത്. എല്ലാ വർഷവും ഓണത്തിന് ഒരേ നിറത്തിലുള്ള ഡ്രസ്സ് കോഡിൽ എത്തുന്ന ഇവർ ഇത്തവണയും പതിവ് തെറ്റിച്ചില്ല.

അമ്മ സിന്ധുവിന്റെയും മക്കളുടെയും ഫോട്ടോ ഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കുളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. സെറ്റ് സാരിയും ആഭരണങ്ങളും അണിഞ്ഞതോടെ ഫോട്ടോയിലെ താരം ഹൻസിക ആയി. നിരവധി പേരാണ് ഇവരുടെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയത്. ഒപ്പം കുടുംബചിത്രത്തിലും ഓണാഘോഷ സമയത്തും നടൻ കൃഷ്ണ കുമാറിനെ കാണാത്തതുകൊണ്ട് എവിടെ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Hansika Krishna 🐣 (@hansubeeeey)

Leave a Reply

Your email address will not be published. Required fields are marked *