മധുര പതിനേഴിന്റെ ചിതങ്ങളുമായ് ഹൻസിക!! ആഘോഷമാക്കി താര കുടുംബം.

പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താര കുടുംബമാണ് കൃഷ്ണകുമാറിന്റെ. താര പുത്രികളായ അഹാനയും ഇഷാനിയും ദിയയും ഹാൻസികയുമെല്ലാം ആരാധകരുടെ പ്രിയങ്കരികളാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താര കുടുംബം തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ കുടുംബത്തിന്റെ ഏതൊരു വാർത്തയും മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നത് ഈ താര കുടുംബത്തിലെ പുത്രിമാരിൽ ഒരാളുടെ പിറന്നാൾ ആണ്. കൃഷ്ണ കുമാറിന്റെ മക്കളിൽ ഏറ്റവും ഇളയ മകളും ചേച്ചിമാരുടെ കുഞ്ഞനുജത്തിയുമായ ഹൻസികയുടെ പിറന്നാൾ ആഘോഷമാണ് ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മധുര പതിനേഴ് തികയുമ്പോൾ തന്നെ അർദ്ധരാത്രിയിൽ കേക്ക് മുറിക്കുകയും മധുരം കഴിച്ച് ആഘോഷിക്കുകയും ആണ് ഈ താര കുടുംബം.

അനേകം പേരാണ് ഈ കുടുംബത്തിന് ആരാധകരായ ഉള്ളത്. അതുകൊണ്ടുതന്നെ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ വൈറൽ ആക്കുകയായിരുന്നു. അഹാന തന്നെയാണ് ഹൻസുവിന് ഏറ്റവും ആദ്യം ആശംസകൾ അറിയിച്ചത്. ചേച്ചിമാരുടെ കുഞ്ഞനുജത്തി ഇത്രയും പെട്ടെന്ന് ഇത്രയും വലുതായോ എന്ന സന്തോഷത്തിലും സംശയത്തിലുമാണ് ആരാധകർ. വളരെ ചെറുപ്രായം തൊട്ട് ഹൻസു മലയാളികൾക്ക് സുപരിചിത ആയത് കൊണ്ടു തന്നെ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് ഏവരും കാണുന്നത്.

ധാരാളം പേരാണ് ഹൻസികക്ക് മധുര പതിനേഴിന്റെ ആശംസകളും ആയി രംഗത്തെത്തുന്നത്. കൂടാതെ താരത്തിന്റെ ചിത്രങ്ങൾക്കും ആരാധകർ ലൈക്കുകളും കമന്റുകളും നൽകുന്നു. ചേച്ചിമാർക്ക് ഇടയിൽ മിന്നും താരമായി കൊണ്ടിരിക്കുകയാണ് ഹൻസിക. ഈയടുത്ത് കഴിഞ്ഞ ഓണാഘോഷ വേളയിൽ എടുത്ത ചിത്രങ്ങളിലും ഹൻസിക തന്നെയാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്. തങ്ങളുടെ കുഞ്ഞ് അനുജത്തിയെ ഏവരും ഇത്രത്തോളം സ്നേഹിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.

 

View this post on Instagram

 

A post shared by Hansika Krishna 🐣 (@hansubeeeey)

Leave a Reply

Your email address will not be published. Required fields are marked *