പ്രായമാകുംതോറും സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാം സന്ധിവേദന പതിവുള്ള കാര്യമാണ് എന്നാൽ ഇന്ന് ചെറിയ പ്രായത്തിലുള്ളവർക്ക് പോലും സന്ധിവേദനകൾ കണ്ടുവരുന്നുണ്ട് പലർക്കും പല കാരണങ്ങൾ ആയിരിക്കാം. കൂടുതൽ ആളുകൾക്കും അധ്വാനം കൊണ്ട് ഇതുപോലെ സംഭവിക്കാം എന്നാൽ ഇത്തരത്തിലുള്ള വേദനകൾ നിസാരമായി ആരും കാണാൻ പാടുള്ളതല്ല.
അത് വർദ്ധിക്കുന്നതിനനുസരിച്ച് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതാണ് അതുകൊണ്ടുതന്നെ തുടക്കത്തിൽ അത് മാറ്റിയെടുക്കാനും. കൂടാതെ വരാതിരിക്കാനും കാര്യങ്ങൾ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അതിനുവേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി ആവശ്യമുള്ളത് വയനയിലയാണ്.
നമ്മൾ ഭക്ഷണത്തിൽ എല്ലാം സുഗന്ധത്തിന് ഉപയോഗിക്കുന്ന ഇല ഇത് ദിവസവും നമ്മൾ കുടിക്കാൻ എടുക്കുന്ന വെള്ളത്തിൽ ചൂടാക്കുന്ന സമയത്ത് കുറച്ച് ഇലകൾ ഇട്ടു കൊടുക്കുക. ശേഷം ആ തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുക. അല്ലെങ്കിൽ ഒരു ഗ്ലാസ് ചൂടുവെള്ളം എടുത്ത് അതിലേക്ക് രണ്ട് വയനയില ഇട്ടുകൊടുക്കുക.
ശേഷം അടച്ചുവയ്ക്കുക നന്നായി ചൂടാറിയതിനു ശേഷം ഇല എടുത്തു കളഞ്ഞു അതിലേക്ക് കുറച്ച് തേൻ കൂടി മിക്സ് ചെയ്തതിനുശേഷം അത് കുടിക്കുക. ദിവസത്തിൽ ഒരു പ്രാവശ്യമായി തുടർച്ചയായി ഇതുപോലെ കുടിക്കുകയാണെങ്കിൽ എല്ലാ തരത്തിലും ഉള്ള വേദനകൾ ഒഴിവാക്കുന്നതായിരിക്കും.. Credit : beauty life with sabeena