ഈ ചെടിയുടെ പേര് പറയാൻ പറ്റുമോ? ഔഷധഗുണങ്ങൾ വളരെയധികം ഉള്ള ചെടിയാണ് ഇത്.

കേരളത്തിന്റെയും ആയുർവേദ പാരമ്പര്യത്തിൽ ഔഷധമായി ഉപയോഗിക്കുന്ന പത്ത് നാട്ടുചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത് പൂക്കൾ ആയിട്ടാണ് ഇവ അറിയപ്പെടുന്നത് എങ്കിലും ഇതിന്റെ ഇലകൾക്കാണ് കൂടുതൽ പ്രാധാന്യമുള്ളത് കേരളത്തിന്റെ തൊടികളിൽ എങ്ങും കാണുന്ന ഈ 10 ചെടികളും നാട്ടുവൈദ്യത്തിലും ആയുർവേദ ചികിത്സക്കും വളരെ പ്രാധാന്യം നൽകുന്നവയാണ്.

ദശപുഷ്പങ്ങളിൽ പെട്ട ഒരു ചെടിയാണ് ചെറൂള. വഴിയരികിൽ എല്ലാം തന്നെ ധാരാളമായി കാണുന്ന ഒരു ചെടിയാണ് ഇത്. ശരീരത്തിലെ വിഷാംശങ്ങളെ പുറം തള്ളുന്നതിനും വൃക്കയുടെ പല രോഗങ്ങൾ തടയുന്നതിനും ഏറെ ഫലപ്രദമാണ് ഇത്. അതുപോലെ തന്നെ രക്തസ്രാവം കൃമിശല്യം മൂത്രക്കല്ല് എന്നിവയ്ക്ക് ഇത് ഏറെ ഉത്തമമാണ്. കൂടാതെ മൂത്രാശ രോഗങ്ങൾക്ക് ധാരാളമായി ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നു.

ചെറൂള ഇട്ട് വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് ശരീരത്തിലെ വേദനകൾ ഇല്ലാതാക്കുന്നതിന് വളരെ നല്ലതാണ്. ഇതിന്റെ ഇലയെടുത്ത് കഷായം വെച്ച് കുടിക്കുന്നത് വൃക്കയുടെ രോഗങ്ങളെ ഇല്ലാതാക്കുവാൻ വളരെയധികം സഹായിക്കും. മൂത്താശയെ സംബന്ധമായി ഉണ്ടാകുന്ന അണുബാധ എന്നെ പ്രതിസന്ധികൾക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് മികച്ച ഒരു ചെടി തന്നെയാണ് ഇത്.

ഇതിന്റെ ഇലകൾ എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് വൃക്കയിലെ കല്ലിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു ഇതിന്റെ ഇല അരച്ച് മോരിൽ കലക്കി കഴിക്കുന്നത് പ്രമേഹം ഇല്ലാതാക്കുവാൻ വളരെ നല്ലതാണ്. കൃമി ശല്യം ഉള്ളവർക്ക് ചെറൂള കഴിക്കുന്നത് വളരെ നല്ലതാണ് ഇത് തിളപ്പിച്ചെടുത്ത വെള്ളം ദിവസം കുടിക്കുന്നത് കൃമി ശല്യത്തെ ഇല്ലാതാക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ വിവരങ്ങൾക്ക് കാണുക. Easy tip 4 u

Leave a Reply

Your email address will not be published. Required fields are marked *