വളരെയേറെ ഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വായു കോപത്തിന് ഉത്തമമാണ് പെരുംജീരകം. പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന എണ്ണ ജലദോഷം ബ്രോക്കറേറ്റീസ് മൂത്രതടസ്സം തുടങ്ങിയവയുടെ ശമനത്തിന് വളരെ നല്ലതാണ്. വായു ശല്യം അകറ്റാൻ പെരുംജീരക ചെടിയുടെ ഇലയ്ക്ക് കഴിയും. ദഹന സഹായങ്ങൾ ആയ ഇഞ്ചി, കുരുമുളക്, ജീരകം എന്നിവയുമായി ചേർത്ത് കഴിക്കുന്നതും വളരെ നല്ലതാണ്. ഒരു ടീസ്പൂൺ പെരുംജീരകം ഒരു കപ്പ് തിളച്ച വെള്ളത്തിൽ ഇട്ട് ഒരു രാത്രി മുഴുവൻ അടച്ചുവെച്ച് രാവിലെ തെളിവെള്ളം മാറ്റി തേനും ചേർത്ത് കഴിച്ചാൽ മലബന്ധം ശമിക്കും.
പാനീയം എന്ന നിലയിലും പെരുംജീരകം ഉദര വ്യാധികൾക്ക് ആശ്വാസം പകരും. പാനിൽ രണ്ട് കപ്പ് വെള്ളം തിളപ്പിച്ച രണ്ട് ടീസ്പൂൺ പെരുംജീരകം ഇട്ട് അടച്ച് തീരെ ചെറിയ തീയിൽ വെച്ച് 15 മിനിറ്റ് വയ്ക്കുക പിന്നീട് അരിച്ച് ചെറിയ ചൂടോടെ കുടിക്കുക ഇതാണ് പെരുംജീരക പാനീയം. പെരുംജീരകത്തിന് പകരം അതിന്റെ പൊടി ഉപയോഗിച്ചാലും മതി. തിമിരം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതയ്ക്ക് ദിവസവും രാവിലെയും വൈകുന്നേരവും ആറ് ഗ്രാം വീതം കഴിക്കുന്നത് ആശ്വാസമാണ്.
തുല്യ അളവിൽ പെരുംജീരകവും മല്ലിയും പഞ്ചസാരയും ചേർത്ത് പൊടിച്ച് 12 ഗ്രാം വീതം രാവിലെയും വൈകുന്നേരവും കഴിക്കുന്നത് വളരെ നല്ലതാണ്. ഉറക്കമില്ലായ്മയ്ക്ക് വായു കോപത്തിന് തയ്യാറാക്കിയത് പോലെ പാനീയം ഉണ്ടാക്കിയ രാത്രി ഭക്ഷണ ശേഷം കുടിക്കുക. സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജന് തുല്യമായ ഘടകങ്ങൾ പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്നു.
മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കുന്നതിന് ജീരകം കൊണ്ടുണ്ടാക്കിയ പാനീയം ദിവസവും മൂന്നു പ്രാവശ്യം കുടിച്ചാൽ വർദ്ധിക്കും. ആർത്തവവിരാമനുബന്ധിച്ച് ഉണ്ടാകുന്ന വിഷമതകൾ ഇല്ലാതാക്കുന്നതിനും ഈ പാനീയത്തിന് കഴിയും. ദന്ത രോഗശമനത്തിനായി തയ്യാറാക്കുന്ന എല്ലാ തരം മരുന്നുകളിലും മൗത്ത് വാഷുകളിലും പെരുംജീരകം ഒരു പ്രധാന ചേരുവയാണ്. ഇത് വെള്ളത്തിൽ ഇട്ട് ഒരുപാട് നേരം തിളപ്പിക്കാതിരിക്കുക. Credit : MALAYALAM TASTY WORLD