ഈ ചെടിയുടെ പേര് നിങ്ങൾക്കറിയാമോ? ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഇനി എവിടെ കണ്ടാലും ഇത് നിങ്ങൾ പറിച്ചു കൊണ്ടുവരും.

നമ്മുടെ നാട്ടിലെ വഴികളിൽ എല്ലാം തന്നെ ധാരാളമായി കണ്ടുവരുന്ന ചെടിയാണ് മഷിപ്പച്ച. മഴത്തണ്ട് വെറ്റില പച്ച എന്നിങ്ങനെ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഇതിന് ഒട്ടേറെ ഔഷധഗുണങ്ങൾ ഉണ്ട്. നല്ല തലവേദന അനുഭവപ്പെടുന്ന സമയങ്ങളിൽ ഇതിന്റെ തണ്ടും ഇലയും നല്ലതുപോലെ അരച്ച് നെറ്റിയിൽ പുരട്ടുകയാണെങ്കിൽ തലവേദന വളരെ പെട്ടെന്ന് ശമിക്കുന്നതായിരിക്കും.

മറ്റു ചില സ്ഥലങ്ങളിൽ കിഡ്നി സംബന്ധമായ അസുഖങ്ങൾക്ക് ഇത് മരുന്നായി ഉപയോഗിച്ചുവരുന്നു. അതുപോലെ തന്നെ കൊളസ്ട്രോൾ മാറുന്നതിനുള്ള മരുന്നായും ഈ ചെടി ഉപയോഗിക്കുന്നവരുണ്ട് . അതുപോലെ തന്നെ യൂറിക് ആസിഡിന്റെ അളവ് വളരെ കൂടുതലുള്ള ആളുകൾ ഉണ്ടെങ്കിൽ അവർക്കും മരുന്നായി ഉപയോഗിക്കാവുന്നതാണ്. അതുപോലെ തന്നെ ഇന്നത്തെ കാലത്ത് ഇതിനെ ഒരു അലങ്കാര ചെടിയായും ഉപയോഗിച്ച് വരുന്നു.

വീടിന്റെ അകത്തളങ്ങളിൽ എല്ലാം അലങ്കാര ചെടിയായി ഇതിനെ ഉപയോഗിച്ചു വരുന്നുണ്ട്. അതുകൊണ്ട് രണ്ടു ഗുണങ്ങളാണ് ഉള്ളത് ഒന്ന് വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നതിനും. അതുപോലെ തന്നെ വീടിന്റെ അകത്ത് ധാരാളം വായു സഞ്ചാരം ഉണ്ടാക്കുന്നതിനും വളരെ ഉപകാരപ്രദമാണ്. തന്നെ പണ്ടുകാലങ്ങളിൽ ഇതിന്റെ ഇലയും തണ്ടും എല്ലാം തന്നെ ഭക്ഷണം ആയും കഴിച്ചിരുന്നു.

അതുപോലെതന്നെ വേനൽ കാലങ്ങളിൽ ഇതിന്റെ ഇലയും തണ്ടും എല്ലാം ജ്യൂസ് ആയി കുടിക്കുന്ന പതിവ് പലയിടങ്ങളിലും ഉണ്ട് ഇത് ശരീരത്തിന് ഊർജ്ജം നിലനിർത്തുന്നതിന് വളരെ സഹായിക്കും. ഇത്തരത്തിൽ നിരവധി ഗുണങ്ങളാണ് ഈ കുഞ്ഞൻ ചെടിയിൽ ഉള്ളത്. എല്ലാവരും തന്നെ ആരോഗ്യപരമായി ഉപയോഗിച്ചു നോക്കുക. Credit : common bee bee

Leave a Reply

Your email address will not be published. Required fields are marked *