സാധാരണയായി ഓണക്കാലത്ത് എല്ലാ പറമ്പുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ചെറിയ പൂവാണ് തുമ്പ. പൂക്കളത്തിൽ ഏറ്റവും പ്രധാനം അർഹിക്കുന്ന ഒരു പൂവാണ് തുമ്പ. എന്നാൽ ഇതിനെ വെറുമൊരു പൂവായി മാത്രം കാണാൻ സാധിക്കില്ല. കാരണം നിരവധി ആരോഗ്യകരമായ ബാല ഗുണങ്ങളും ഈ കുഞ്ഞൻ പൂവിൽ അടങ്ങിയിരിക്കുന്നു.
അവ എന്തൊക്കെയാണെന്ന് നോക്കാം. ഒരുപിടി തുമ്പപ്പൂ പറിച്ചെടുത്ത് വെള്ളത്തുണിയിൽ കെട്ടി പാലിൽ ഇട്ടു തിളപ്പിച്ച് കുട്ടികൾക്ക് കൊടുക്കുന്നത് കുട്ടികളിൽ ഉണ്ടാകുന്ന വിരശല്യത്തെ ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ തന്നെ വയറുവേദനയ്ക്ക് വളരെ നല്ലതാണ് ഈ പാല്. തുമ്പയുടെ ഇല കരിപ്പെട്ടി അരി ചുക്ക് എന്നിവ ചേർത്ത് കുറുക്കി കഴിക്കുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കും. അതുപോലെ മുടിയുടെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നതിനും വളരെ സഹായിക്കും. തേൾ കുത്തിയ ഭാഗത്ത് ഇതിന്റെ ഇല അരച്ച് തേക്കുന്നത് വളരെ നല്ലതാണ്.
അതുപോലെ പ്രസവാനന്തരം അണുബാധ ഇല്ലാതിരിക്കുന്നതിന് തുമ്പയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ നേത്രരോഗങ്ങൾക്ക് തുമ്പയുടെ ഇലവരച്ച് അതിന്റെ നീര് കണ്ണിൽ തേക്കുന്നത് വളരെ നല്ലതാണ്. ജലദോഷത്തിന് തുമ്പയിലയിൽ മഞ്ഞൾ അരച്ച എടുത്ത വെള്ളം വളരെ നല്ലതാണ്.
തുമ്പയിലയും മഞ്ഞളും ചേർത്ത വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ ജലദോഷം ശ്രമിക്കുന്നതായിരിക്കും. തുമ്പച്ചെടിയുടെ നീര് ദിവസവും കുടിച്ചാൽ തൊണ്ടവേദന മാറിക്കിട്ടും. തുമ്പ പൂവ് പാലിൽ ചേർത്ത് കാച്ചി കൊടുക്കുന്നത് കുട്ടികൾക്ക് പ്രതിരോധശേഷി വർദ്ധിക്കാൻ വളരെ നല്ലതാണ്. അതുപോലെ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന വ്രണങ്ങൾ ഇല്ലാതാക്കുന്നതിന് തുമ്പയുടെ നീരു പിഴിഞ്ഞെടുത്ത പുരട്ടുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy Tips 4 U