ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട് എങ്കിൽ അതിനെ നിസ്സാരമായി കാണരുത്. | Health Care Malayalam

Health Care Malayalam : രക്തക്കുഴലുകൾ ശരീരത്തിൽ ബലൂണുകൾ പോലെ വീർത്തുവരുന്ന പല അവസ്ഥകൾ നമ്മുടെ ശരീരത്തിൽ വന്നേക്കാം. എന്നാൽ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകണം എന്നുമില്ല. കൂടുതലായി കാണുന്നത് വൈറ്റിനകത്തെ ഞരമ്പുകളിൽ ആണ്. കിഡ്നി സംബന്ധമായിട്ടുള്ള അസുഖങ്ങൾ ഉള്ളവർക്കും കൊളസ്ട്രോൾ അധികമായിട്ടുള്ളവർക്കും പുകവലി എന്ന ശീലം ഉള്ളവർക്കുമാണ് കൂടുതലായി കാണപ്പെടുന്നത്.

ശരീരത്തിലെ ഏത് രക്തക്കുഴലുകളിലും ഇത് ഉണ്ടാകാം. അതുപോലെ വളരെ പ്രശ്നമുള്ളതാണ് തലച്ചോറിലെ രക്തക്കുഴലുകളിൽ ഇതുപോലെ സംഭവിക്കുന്നത്. തലച്ചോറിൽ ഇതുപോലെ ഞരമ്പുകൾ വെറുതെ വരുന്ന സാഹചര്യത്തിൽ ആളുകൾക്ക് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. എന്തെങ്കിലും തരത്തിലുള്ള ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും ഇത് കാണുന്നത്. രക്ത കുഴലുകൾ പൊട്ടിയാൽ ചിലപ്പോൾ ബ്ലീഡിങ് ഉണ്ടാകും.

എന്നാൽ ഇതുപോലെ ഞരമ്പുകൾ പൊട്ടുന്ന സമയത്ത് അതിശക്തമായിട്ടുള്ള തലവേദന ആയിരിക്കും അനുഭവിക്കേണ്ടി വരുന്നത് . അപസ്മാരം ഉണ്ടാവുകയും ചിലർ ബോധം കെട്ട് പോവുകയും ചെയ്യാം. ഉടനെ തന്നെ ഡോക്ടറുടെ സമീപത്തേക്ക് എത്തിക്കേണ്ടതുമാണ്. ഇതിനെ ഓപ്പൺ സർജറിയും അല്ലാതെയുള്ള സർജറിയും രണ്ട് രീതിയിലും ചെയ്യാറുണ്ട്. ഓരോ രോഗിയുടെയും പ്രായവും അവസ്ഥയും അനുസരിച്ച് ആയിരിക്കും നിശ്ചയിക്കപ്പെടുന്നത്.

എന്നാൽ ഞരമ്പുകൾ പൊട്ടാതെ വീർത്തു തന്നെ ഇരിക്കുന്ന അവസ്ഥയിൽ ആണെങ്കിൽ പ്രത്യേകിച്ച് ലക്ഷണം ഒന്നും ഉണ്ടാകില്ല ഇടയ്ക്കിടയ്ക്ക് തലവേദന ഉണ്ടാകും. ചിലർക്ക് അപസ്മാരം ഉണ്ടാകാം. മറ്റ് ചിലപ്പോൾ കണ്ണിന്റെ ഒരു താഴേക്ക് താനെ അടഞ്ഞു വരുന്ന അവസ്ഥ. തലച്ചോറിന്റെ ഏതു ഭാഗത്താണോ ഇത് സംഭവിക്കുന്നത് അവിടുന്ന് ആയിരിക്കും ലക്ഷണങ്ങളും കണ്ടുവരുന്നത്. കൂടുതൽ ആളുകൾക്കും തുടരെത്തുടരെ വരുന്ന തലവേദനയായിരിക്കും അനുഭവപ്പെടുക അത്തരത്തിലുണ്ട് എങ്കിൽ ഉടനെ ഡോക്ടറെ സമീപിച്ച് ചികിത്സകൾ വേണ്ടവിധത്തിൽ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *