എല്ലാവർക്കും തന്നെ ഒരു പ്രാവശ്യമെങ്കിലും തോന്നിയിട്ടുണ്ടാകും നമുക്ക് ക്യാൻസർ രോഗമുണ്ടോ എന്നുള്ളത്. വന്നാൽ അതെങ്ങനെ മനസ്സിലാക്കാൻ സാധിക്കും ഒരിക്കലും വരാൻ പാടില്ല വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അസുഖമാണ് ക്യാൻസർ എന്ന് പറയുന്നത് എന്നാൽ കൃത്യസമയത്ത് കണ്ടുപിടിച്ചാൽ കൃത്യമായി ചികിത്സ നൽകിയാൽ അതെല്ലാം മാറ്റാൻ സാധിക്കുന്നതാണ്.
ഉദരരോഗവുമായി ബന്ധപ്പെട്ട കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. പൊതുവായ ലക്ഷണമാണ് ക്ഷീണം. അതുപോലെ തന്നെ ഭാരം കുറഞ്ഞു പോകുന്ന അവസ്ഥ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കുറഞ്ഞു പോകുന്ന അവസ്ഥ പെട്ടെന്നുണ്ടാകുന്ന മല വിസർജന രീതികളിൽ ഉണ്ടാകുന്ന വ്യത്യാസം. അന്നനാളത്തിൽ കാൻസർ വന്നാൽ ഭക്ഷണം കഴിക്കാൻ വളരെ ബുദ്ധിമുട്ടുണ്ടാകും .
അതുപോലെ മലവിസർജനത്തിൽ രക്തം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. കറുത്ത നിറത്തിൽ ആയിരിക്കും കാണപ്പെടുന്നത്. ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സം ക്രമേണ കൂടി വരുകയും ചെയ്യും. ആമാശയത്തിലാണ് കാൻസർ വരുന്നത് എങ്കിൽ പ്രധാന ലക്ഷണം ഛർദിയായിരിക്കും കൂടെത്തന്നെ രക്തം കാണാനുള്ള സാധ്യതയും ഉണ്ടാകും.
ക്ഷീണം കിതപ്പ് എന്നിവയും ഉണ്ടാകും. അടുത്ത ഭാഗമാണ് ചെറുകുടലിന്റെ തുടക്കവും വൻകുടലും. വയറുവേദന ശർദ്ദി വയറു വീർത്തു വരുക. അതുപോലെ മലദ്വാരത്തിലൂടെ ചേർന്നുവരുന്ന ക്യാൻസർ ആണെങ്കിൽ പലപ്പോഴും രക്തം കണ്ടുവരുന്നതായിരിക്കും പ്രധാന ലക്ഷണം. അതുകൊണ്ടുതന്നെ ഇതുപോലെയുള്ള ലക്ഷണങ്ങളെ ആരും തന്നെ കണ്ടില്ലെന്ന് നടിക്കരുത് കൃത്യമായി സമയത്ത് പരിശോധനകൾ നടത്തുക. Credit : Arogyam