നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് കശുമാമ്പഴം. ചില സ്ഥലങ്ങളിൽ എല്ലാം കശുമാങ്ങ എന്നും ഇതിനെ പറയുന്നു. സാധാരണയായി ഇതിന്റെ കശുവണ്ടിയാണ് നാം കഴിക്കാറുള്ളത്. എന്നാൽ അത് മാത്രമല്ല ഈ പഴത്തിന്റെ മാംസളമായ മധുരമൂറുന്ന കശുമാങ്ങ വളരെയധികം രുചിയുള്ളതും ആരോഗ്യ പ്രഥമായതുമാണ്.
ഒരു നാരങ്ങയിൽ ഉള്ളതിനേക്കാൾ അഞ്ച് ഇരട്ടി ജീവകം സി. കശുമാങ്ങയിൽ അടങ്ങിയിരിക്കുന്നു. കശുമാമ്പഴത്തിന്റെ നീര് ശർദ്ദി അതിസാരം കുട്ടികൾക്കുണ്ടാകുന്ന വയറിളക്കം എന്നിവയ്ക്ക് ഔഷധമാണ്. അതുപോലെ ഉദക്രിമി നശിപ്പിക്കുന്നതിന് അതുപോലെ അൾസറിനെ പരിഹാരം കാണാനും ഇതിനെ കഴിയുന്നു. കശമാങ്ങ പലരും ഇഷ്ടപ്പെടാത്തത് അതിലെ അടങ്ങിയിട്ടുള്ള ടാനിൻ എന്ന പദാർത്ഥത്തിന്റെ സാന്നിധ്യം നിമിത്തമാണ്.
കശുമാങ്ങ ഉപയോഗിച്ചുകൊണ്ട് നിരവധി വിഭവങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മാംസ്യം കൊഴുപ്പ് അന്നജം കാൽസ്യം ഫോസ്ഫറസ് ഇരുമ്പ് ജീവകം ബി നിയാസിൻ എന്നിവ കശുമാങ്ങയിൽ അടങ്ങിയിരിക്കുന്നു. ഇതിൽ 200 മില്ലിഗ്രാം ജീവകം സിയും അതുപോലെ തന്നെ ജീവകം എ യും ഉണ്ട്. കശുവണ്ടി പരിപ്പ് ആകട്ടെ രുചിയിലും ഗുണത്തിലും വളരെയധികം ഏറെയാണ് നിൽക്കുന്നത്.
കശുവണ്ടി പരിപ്പിലും 45% കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിലെ കൊഴുപ്പ് വർധിക്കില്ല. അതുകൊണ്ട് ആർക്ക് വേണമെങ്കിലും ധൈര്യമായി കഴിക്കാം. ഹൃദ്രോഗികള്ക്ക് പോലും വളരെ ധൈര്യമായി കഴിക്കാം. അപ്പോൾ ഇനി എല്ലാവരും തന്നെ കശുവണ്ടിയെടുത്ത് അതിന്റെ മാങ്ങ കളയാതെ നല്ല ആരോഗ്യത്തിനായി കഴിക്കൂ.