Health Drink For Night : ശരീര വേദനകൾ അതായത് പുറം വേദന കഴുത്ത് വേദന കാലുവേദന മുട്ടുവേദന തുടങ്ങിയ മിക്കവാറും എല്ലാ വേദനകൾക്കും ഉള്ള നല്ലൊരു മരുന്നായിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. നിങ്ങൾ ദിവസവും ചെയ്യുകയാണ് എങ്കിൽ എത്ര പ്രായമായാലും ചെറിയ പ്രായത്തിന്റെ ഉത്സാഹം നിങ്ങൾ കൊണ്ടായിരിക്കും.
ഇനി എല്ലാ കാര്യങ്ങളും നിങ്ങൾക്ക് എളുപ്പത്തിൽ ആരുടെയും സഹായമില്ലാതെ ചെയ്യുകയും ചെയ്യാം. പ്രായമായി എന്ന് തോന്നുകയുമില്ല. ഇതിനായി ദിവസവും രാത്രി ഒരു ഗ്ലാസ് പാല് ഇതുകൂടി ചേർത്ത് കുടിക്കൂ. ഒരു ഗ്ലാസ് പാല് എടുക്കുക അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചതച്ചെടുത്തത് ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക.
നന്നായി തിളച്ചതിനു ശേഷം ഒരു ഗ്ലാസ്സിലേക്ക് അരിച്ച് പകർത്തുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ശർക്കര മധുരത്തിന് ആവശ്യമുള്ളത് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ദിവസവും രാത്രി കിടക്കുന്നതിനു മുൻപായി ഈ പാലുകുടിച്ചു കിടന്നുറങ്ങുക. ശരീരത്തിലെ എല്ലാത്തരത്തിലുള്ള വേദനകളെ ഇല്ലാതാക്കുന്നതിനും ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്നതിനും ഇത് വളരെയധികം നല്ലതാണ്.
ശർക്കരയ്ക്ക് പകരമായി നിങ്ങൾക്ക് തേൻ ചേർത്തു കൊടുക്കാവുന്നതാണ്. ചേർത്തു കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പാൽ നല്ലതുപോലെ ചൂടാറിയതിനു ശേഷം വേണം ചേർക്കുവാൻ. ശരീര വേദനകൾ അനുഭവിക്കുന്ന പ്രായമായവർക്ക് എല്ലാം ഇതുപോലെ ചെയ്തു കൊടുത്താൽ അവർ എപ്പോഴും ചുറുചുറുക്കോട് ഇരിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.