നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പാഷൻ ഫ്രൂട്ട്. എല്ലാ വീടുകളിലും വളർത്തുന്ന ചെടികളിൽ പ്രധാനമായ ഒന്നാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ടിന്റെ ജ്യൂസിന് വേദന ശമിപ്പിക്കുവാനും ഹൃദയ നാഡീ രോഗങ്ങളെ ഇല്ലാതാക്കുവാനുമുള്ള കഴിവുണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു വലിയ കലവറ തന്നെയാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ട് ദിവസവും കഴിക്കുന്നത് കൊണ്ട് ആത്മ, ഉറക്കമില്ലായ്മ, മൈഗ്രേൻ പോലുള്ള തലവേദനകൾ തുടങ്ങിയ പല പ്രശ്നങ്ങളും ശമിപ്പിക്കുവാൻ കഴിവുണ്ട്.
വിറ്റാമിൻ സി കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പാഷൻ ഫ്രൂട്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം പാഷൻ ഫ്രൂട്ടിൽ 30% ത്തോളം വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ശ്വേത രക്താണുക്കളെ ഉത്തേജിപ്പിക്കുകയും കൂടാതെ നിരവധി പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ഇതിൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുപോലെ ചർമ്മത്തിന് പെട്ടെന്ന് പ്രായം ആകാതെ സംരക്ഷിക്കുന്നു.
കൂടാതെ ഹൃദയ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. ഇവ കൂടാതെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാം എന്ന പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രാത്രി നല്ല ഉറക്കം കിട്ടുന്നതിന് പാഷൻ ഫ്രൂട്ടിന്റെ സത്ത് കഴിക്കുന്നത് നല്ലതാണ്. വൈറ്റമിൻ ബിയുടെ കുറവ് മൂലം ഉണ്ടാകുന്ന വായ്പുണ്ണിനെ ഇല്ലാതാക്കാൻ പാഷൻ ഫ്രൂട്ട് സഹായിക്കുന്നു. ഇതിൽ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും നല്ല കാഴ്ച ശക്തിക്കും വളരെ നല്ലതാണ്.
കണ്ണിലെ പേശികളുടെ ബലക്കുറവിനും നിശാന്തതയ്ക്കും വെള്ളെഴുത്ത് പോലുള്ള രോഗങ്ങൾക്കും വളരെ നല്ലതാണ്. കൂടാതെ ദഹന പ്രശ്നങ്ങൾക്ക് സഹായകമാകുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതുമൂലം മലബന്ധ പ്രശ്നങ്ങൾ തടയുന്നു. പാഷൻ ഫ്രൂട്ടിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ പ്രമേഹ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത്രയേറെ ഗുണങ്ങളാണ് പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.