മുടികൊഴിച്ചിൽ നിങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടോ. ഇതിനുള്ള മരുന്ന് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം.

നിങ്ങളിൽ എത്രപേർക്ക് മുടി കൊഴിച്ചിൽ കൊണ്ട് കഷ്ടപ്പെടുന്നുണ്ട് എന്തെല്ലാം ചെയ്തു നോക്കിയിട്ടും യാതൊരു ഗുണവും ഉണ്ടാകുന്നില്ല പിന്നെയും ഇരട്ടിയായിട്ടാണ് മുടി കൊഴിഞ്ഞുപോകുന്നത് എന്നാൽ ഇതാ അതിനൊരു എളുപ്പ പരിഹാരമാർഗ്ഗമുണ്ട് ഇനി ഒരുപാട് പൈസ മുടക്കിയും പുറത്തുനിന്നും ഓയിലുകളും ഒന്നും വാങ്ങേണ്ട വീട്ടിൽ തന്നെ തയ്യാറാക്കാം.

ഇതുണ്ടാക്കിയെടുക്കാനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു പിടി കൃഷ്ണതുളസിയുടെ ഇട്ടുകൊടുക്കുക അതിലേക്ക് ഇട്ട് പനികൂർക്കയുടെ ഇലയും ഇട്ടുകൊടുക്കുക ശേഷം ഒരുപിടി ആര്യവേപ്പിന്റെ ഇല ചേർക്കുക അതിലേക്ക് ഒരു കപ്പ് ശുദ്ധമായ വെളിച്ചെണ്ണ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രം എടുത്ത് അത് ചൂടാക്കി അതിലേക്ക് അരച്ചു വച്ചിരിക്കുന്ന മിക്സ് ഒഴിച്ചു കൊടുക്കുക.

ശേഷം നല്ലതുപോലെ ചൂടാക്കുക. ചെറിയ തീയിൽ വച്ച് തന്നെ ചൂടാക്കുക ശേഷം തിളച്ചു വന്നു തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ ഉലുവ പൊടിച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം രണ്ട് ടീസ്പൂൺ നെല്ലിക്കാപ്പൊടി ചേർത്ത് കൊടുക്കുക ശേഷം മൂന്ന് ടീസ്പൂൺ നീലയമരി പൊടി ചേർത്ത് കൊടുക്കുക. ശേഷം 10 മിനിറ്റ് ചെറിയ തീയിൽ വച്ച് ഇളക്കുക.

അത് കഴിഞ്ഞ് അടുപ്പ് ഓഫ് ചെയ്യുക.. ഇത് ഒരു ഇരുമ്പ് പാത്രത്തിൽ തയ്യാറാക്കുവാൻ ശ്രദ്ധിക്കുക ശേഷം ഇറക്കിവച്ചു കഴിഞ്ഞ് 5 മിനിറ്റ് ഇളക്കി കൊടുക്കുക അതുകഴിഞ്ഞ് ചൂടാറി കഴിയുമ്പോൾ ഒരു ദിവസം മുഴുവനായി അടച്ചുവയ്ക്കുക. അതിനുശേഷം അരിപ്പ കൊണ്ട് അരിച്ച് മാറ്റിയതിനുശേഷം ഈ എണ്ണ നിങ്ങൾക്ക് ദിവസവും ഉപയോഗിക്കാവുന്നതാണ്. Credit : sruthis kitchen

Leave a Reply

Your email address will not be published. Required fields are marked *