നാരങ്ങാ വെള്ളം കുടിക്കാൻ എല്ലാവർക്കും പൊതുവേ വളരെയധികം ഇഷ്ടമാണ് നല്ല ചൂട് സമയത്ത് തണുത്ത വെള്ളത്തിൽ നാരങ്ങയും പഞ്ചസാരയും ചേർത്ത് കുടിക്കുമ്പോൾ ഉണ്ടാകുന്ന ഉന്മേഷം ഒന്ന് വേറെ തന്നെയാണ് കൂടാതെ വിരുന്നുകാർ വീട്ടിലേക്ക് വരുമ്പോൾ നമ്മൾ പെട്ടന് തയ്യാറാക്കുന്ന ഡ്രിങ്കും നാരങ്ങാവെള്ളം തന്നെയായിരിക്കും. എന്നാൽ ഈ നാരങ്ങാ ചൂടുവെള്ളത്തിൽ കലക്കി കഴിച്ചു നോക്കിയിട്ടുണ്ടോ. ഇത് ഉന്മേഷം മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ്.
വായനാറ്റം നെഞ്ചിരിച്ചിൽ ചർമ്മത്തിലെ ചുളിവ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം കൂടിയാണ് ചൂടുവെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കുന്നത്. ശരീരത്തെ വിഷമുക്തമാക്കാൻ ഇതിലും നല്ല പാനീയം വേറെയില്ല. കൂടാതെ ഇരു ശരീരത്തിനകത്തെ ഇൻഫെക്ഷനുകൾ എല്ലാം ഇല്ലാതാക്കുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി സിട്രിക് ആസിഡ്, മഗ്നീഷ്യം കാൽസ്യം പൊട്ടാസ്യം എന്നീ സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു .
ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ ഇനി ശരീരത്തിലെ ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാൻ സഹായിക്കുന്ന ഒന്നു കൂടിയാണ്. മലേറിയ ന്യൂമോണിയ തുടങ്ങിയ രോഗങ്ങളെ ഇല്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. ഇത് രാവിലെ എഴുന്നേറ്റതിനുശേഷം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ഒരു നാരങ്ങാനീര് മുഴുവനായി പിഴിഞ്ഞതിനുശേഷം അത് കുടിക്കുക ഇത് വയറ്റിലെ എല്ലാ പ്രശ്നങ്ങളെയും മാറ്റി ദഹന പ്രക്രിയയെ സുഗമമാക്കി മാറ്റുന്നു.
വയറിലെ മുഴുവനായി കഴുകാൻ ഇതിലൂടെ സാധിക്കുന്നു. അതുപോലെ ശരീരഭാരം ശരീരവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ ചൂട് നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കുക കാരണം ഇത് അധികം വിശപ്പ് ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകുന്നു. അതുപോലെ മൂത്രശയ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നു മൂത്ര തടസ്സം ഇല്ലാതാക്കുന്നു. കൂടാതെ ഇത് ചർമ്മത്തിലെ എല്ലാ മാലിന്യങ്ങളെയും ഇല്ലാതാക്കുക വഴി ചർമം കൂടുതൽ മനോഹരമാക്കുകയും ചെയ്യുന്നു. Credit : Kairali health