കുടംപുളി വെള്ളത്തിന് ഇത്രയധികം ആരോഗ്യഗുണങ്ങൾ ഉണ്ടോ!! ഈശ്വരാ ഇതുവരെ ഇതൊന്നും അറിയാതെ പോയല്ലോ.

മലയാളികളുടെ നിത്യജീവിതത്തിൽ ഭക്ഷണപദാർത്ഥങ്ങളിൽ മിക്കപ്പോഴും മീൻ കറികളിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് കുടംപുളി. കുടംപുളിയിട്ട മീൻ കറിക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. അതുകൊണ്ടുതന്നെ എല്ലാവരും കുടംപുളി ഇട്ടു മീൻകറി വയ്ക്കാൻ പ്രത്യേകം താൽപര്യമുള്ളവരായിരിക്കും. ഞാനിത് രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ കൂടി നമുക്ക് നൽകുന്നുണ്ട്. കുടംപുളി ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി ഉപയോഗിക്കാറുണ്ട്.

അതുപോലെ തന്നെ ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങളിലും ഉപയോഗിച്ച് വരുന്നു. അതുപോലെ തന്നെ ശരീരത്തിന്റെ കൊഴുപ്പിനെ ഇല്ലാതാക്കാൻ നിർമ്മിക്കുന്ന മരുന്നുകളിൽ എല്ലാം തന്നെ കുടംപുളി ഉപയോഗിക്കാറുണ്ട്. കുടംപുളി കഷായം വാദത്തിനും ഗർഭാശയ രോഗങ്ങൾക്കും ഉള്ള ഔഷധമാണ്. ശരീരത്തിന്റെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു .

 

അതുപോലെ ഹൃദയ സംബന്ധമായതും ദഹന സംബന്ധമായതും ആരോഗ്യപ്രശ്നങ്ങൾ എല്ലാം തന്നെ ഇല്ലാതാക്കാനും വളരെയധികം ഉപകാരപ്പെടുന്നു. ഇതിന്റെ സത്തിൽ ധാരാളം ഫൈറ്റോ കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇതാണ് ശരീരത്തിലെ കൊഴുപ്പിന്റെ ഉത്പാദനത്തെ തടയാൻ സഹായിക്കുന്നത്. കുടംപുളി നന്നായി കഴുകി വൃത്തിയാക്കി 10 15 മിനിറ്റോളം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. വിശേഷം മൺചട്ടിയിലേക്ക് ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക.

ശേഷം വെള്ളം ചൂടാറി കഴിയുമ്പോൾ ഒരു കുപ്പിയിലേക്ക് വയ്ക്കുക അതിനുശേഷം ഭക്ഷണം കഴിക്കുന്നതിന് കുറച്ച് സമയം മുൻപ് കുടിക്കുക. ശരീരഭാരത്തെ കുറയ്ക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്. അതുപോലെ തന്നെ അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു. ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. മോണയുടെ ആരോഗ്യത്തിന് കുടംപുളി വെള്ളം വായിൽ കൊള്ളുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Easy Tip 4 U

Leave a Reply

Your email address will not be published. Required fields are marked *