Health Benefits Of Communist Pacha : കേരളത്തിൽ എല്ലായിടത്തും ധാരാളമായി കാണുന്ന ഒരു ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. സാധാരണയായി നാം ഇതിന്റെ ഇലകൾ ഉപയോഗിച്ച് വരുന്നത് ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ ഉടനടി ഉണങ്ങുന്നതിനു വേണ്ടിയാണ്. ഇതിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്ന ആന്റി സെപ്റ്റിക് ഗുണങ്ങളാണ് അതിന് സഹായിക്കുന്നത്. എന്നാൽ അത് മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളാണ് ഈ ചെടിയിൽ അടങ്ങിയിരിക്കുന്നത് അവ എന്തൊക്കെയാണ് എന്ന് നോക്കാം.
കാൽസ്യം മാംഗനീസ് ഫൈറ്റിക് ആസിഡ് ഫ്ലവനോയിഡുകൾ അയൺ എന്നിവയുടെ സാന്നിധ്യം ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന വിവിധതരം വേദനകൾ ഇല്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിൽ ഉണ്ട്. അദ്ദേഹത്തിനുള്ള വേദനകൾ ഇല്ലാതാക്കുന്നതിന് ഉടനടി ഉള്ള പരിഹാരമാണ് കമ്മ്യൂണിസ്റ്റ് പച്ച.
വേദന ഉള്ള സ്ഥലങ്ങളിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല അരച്ച് തേച്ചു വയ്ക്കുക. വളരെ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കും. ഇലകളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക് ഗുണങ്ങൾ ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീരിന് ഏതുതരം മുറിവുകളും ഉണക്കാനുള്ള കഴിവ് ഉണ്ടെന്നാണ് പല പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. ഇലയും തണ്ടും പൂവും എല്ലാം തന്നെ ഔഷധ യോഗ്യമാണ്. ഇലകൾ ആഹാരമായും ഉപയോഗിക്കാവുന്നതാണ്.
ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും അതിൽ കുളിക്കുന്നതും വളരെ നല്ലതാണ്. ഇത് ചിക്കൻ കുനിയ പോലുള്ള അസുഖങ്ങൾക്ക് ശേഷം ഉണ്ടാകുന്ന ശരീരവേദന ഇല്ലാതാക്കാൻ വളരെ സഹായിക്കും. ഇതിന്റെ വെള്ളം കുടിക്കുന്നത് പ്രമേഹം രക്തസമ്മർദ്ദം തുടങ്ങിയ ജീവിത ജന്യ രോഗങ്ങൾക്ക് മുക്തി നേടാൻ പ്രാപ്തമാണ്. മഞ്ഞളും ഇതിന്റെ ഇലയുടെ നീരും ചേർത്ത് ത്വക്ക് രോഗങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Easy Tips 4 U