കശുവണ്ടി പരിപ്പ് നിസാരക്കാരൻ അല്ല. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ദിവസവും കശുവണ്ടി പരിപ്പ് നിങ്ങൾ ശീലമാക്കും. | Health Benefits Of Cashew Nuts

Health Benefits Of Cashew Nuts: നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ നട്സ് വിഭാഗത്തിൽ പെടുന്ന ഒന്നാണ് കശുവണ്ടി പരിപ്പ്. സാധാരണയായി ഭക്ഷണപദാർത്ഥങ്ങളിൽ രുചി കൂട്ടുന്നതിന് അതുപോലെ അലങ്കാരത്തിനും കശുവണ്ടി പരിപ്പ് ഉപയോഗിച്ച് വരാറുണ്ട്. എന്നാൽ അതുമാത്രമല്ല ഇതിനെ നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇതിൽ 21 ശതമാനം മാംസവും 22% കാർബോഹൈഡ്രേറ്റും ഉണ്ട്.

ധാതുലങ്ങൾ അമിനോ അമ്ലങ്ങൾ, ജീവകങ്ങൾ എന്നിവയെല്ലാം അടങ്ങിയ മുട്ട പാൽ ഇറച്ചി എന്നിവയോട് വളരെ സാമ്യമാണ് കശുവണ്ടിക്ക് ഉള്ളത്. കശുവണ്ടി പരിപ്പിൽ പഞ്ചസാരയുടെ അളവ് വെറും ഒരു ശതമാനം മാത്രമായതിനാൽ പ്രമേഹ രോഗമുള്ളവർക്ക് വളരെ ധൈര്യമായി തന്നെ കശുവണ്ടി കഴിക്കാം. അതുപോലെ തന്നെ കശുവണ്ടി പരിപ്പിന്റെ തോട് കരിച്ച് ഉണ്ടാക്കുന്ന എണ്ണ കാലിൽ ഉണ്ടാകുന്ന വളം കടി രോഗത്തിനും കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറുന്നതിനും വളരെ നല്ല മരുന്നാണ്.

അതുപോലെ തന്നെ ഈ എണ്ണയ്ക്ക് ക്രിമിനാശക സ്വഭാവം ഉണ്ട്. അതുപോലെ തന്നെ കശുമാവിന്റെ തൊലി ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ദിവസവും കുളിക്കുന്നത് വാതരോഗ ശമനത്തിന് വളരെ പരിഹാരമാണ്. ഇത് സന്ധികളിലെ വേദനയും ഇല്ലാതാക്കുന്നു. അതുപോലെ ഇല ഇട്ട് തിളപ്പിച്ച വെള്ളം തൊണ്ടവേദന ഉള്ളവർ വായ് കൊള്ളുകയാണെങ്കിൽ തൊണ്ട നീക്കം ഇല്ലാതാക്കാൻ സഹായിക്കുന്നു.

അപ്പോൾ ഇത്രയധികം ആരോഗ്യ ഗുണങ്ങൾ ആണ് കശുവണ്ടി പരിപ്പിൽ അടങ്ങിയിരിക്കുന്നത്. എല്ലാവരും തന്നെ നല്ല ആരോഗ്യത്തിന് ദിവസവും രണ്ടോ മൂന്നോ കശുവണ്ടി പരിപ്പ് കഴിക്കുന്നത് ശീലമാക്കുക. എല്ലാവരും ഇത്തരം അറിവുകൾ മറ്റുള്ളവരിലേക്കും എത്തിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *