കേരളത്തിന്റെ നാട്ടുവഴികളിൽ എല്ലാം തന്നെ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് ഒടിയൻ പച്ച. ആരും തന്നെ ശ്രദ്ധിക്കപ്പെടാതെ എന്നാൽ ഒരുപാട് പടർന്നു പന്തലിച്ചു തന്നെ നിൽക്കുന്ന ഒരു ചെടിയാണ് ഒടിയൻ പച്ച. നീണ്ടുനിൽക്കുന്ന തണ്ടിന്മേൽ ഉണ്ടാകുന്ന കുഞ്ഞു പൂക്കളാണ് ഇവയെല്ലാം. നിരവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ് ഒടിയൻ പച്ച.
കേരളത്തിന്റെ പലയിടങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. സാധാരണയായി നിലംപറ്റി വളരുന്ന ഒരു ചെടിയാണ് ഇത്. ഫ്ലവർ ഓയിഡുകൾ പോളി സാക്രിഡുകൾ, ഫാറ്റി ആസിഡ് ഓയിഡുകൾ തുടങ്ങിയവയെല്ലാം വീടിന്റെ പൂവിൽ നിന്നും വേർതിരിച്ച് എടുക്കാറുണ്ട്. അതുപോലെ പുഴുക്കടി ഫംഗസ് തുടങ്ങിയതൊക്കെ രോഗങ്ങൾക്ക് ഈ സസ്യത്തിന്റെ ഉപയോഗപ്പെടുത്താറുണ്ട്. അതുപോലെ നമ്മുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ ഇതിന്റെ ഇല പിഴിഞ്ഞ് നേരെ ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങുന്നതായിരിക്കും.
അതുകൊണ്ടായിരിക്കാം ഈ ചെടിയെ മുറിയൻ പച്ച എന്ന പേരിലും അറിയപ്പെടുന്നത്. ഈ ചെടിയും ധാരാളം ആന്റിഫങ്കൽ ഗുണങ്ങൾ ഉള്ളതിനാൽ തന്നെ പ്രാണികളെ അകറ്റുന്നതിനും ഉപയോഗിച്ച് വരാറുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ കീടനാശിനിയായി ഈ ചെടി ഉപയോഗിച്ച് വരുന്നു. കൊതുകിനെ അകറ്റിനിർത്താനായി ഇതിന്റെ ഇലകൾ ചിലർ ഉപയോഗിച്ചുവരുന്നു.
നാടൻ ഔഷധങ്ങളിൽ പകർച്ചവ്യാധി ത്വക്ക് രോഗങ്ങൾ മുതലായവയ്ക്കെല്ലാം തന്നെ ഇതിന്റെ ഇലയുടെ സത്ത് ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഇല ഇട്ട് തിളപ്പിച്ചെടുത്ത എണ്ണ തലയിലെ താരൻ മുടികൊഴിച്ചിൽ തുടങ്ങിയ ധാരാളം പ്രശ്നങ്ങൾക്ക് ഉപയോഗിച്ചുവരുന്നു. ഗ്യാസ് ട്രബിൾ നെഞ്ചരിച്ചൽ എന്നിവയ്ക്ക് ആയുർവേദ മരുന്നുകളിൽ ഈ ചെടി ഉപയോഗിക്കുന്നു.