Health Of cumin Seed : കാണാൻ വളരെ ചെറുതാണെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ഉള്ള ഒന്നാണ് നമ്മുടെ എല്ലാവരുടെയും അടുക്കളയിലുള്ള ജീരകം സ്വന്തം ഗുണങ്ങളെ കൊണ്ട് രോഗശാന്തിയെ പ്രദാനം ചെയ്യുന്നത് എന്നാണ് ജീരകം എന്ന പദത്തിന്റെ അർത്ഥം തന്നെ. പല ജീവിതശൈലി രോഗങ്ങളെ തടയാനും ഇതിന് കഴിയും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലതാണ് ജീരകം. ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും കഫത്തെ ഇല്ലാതാക്കുവാനും ജീരകത്തിന് കഴിവുണ്ട് ജീരകം പല രീതിയിലാണ് ഉപയോഗിക്കാറുള്ളത്.
ഭക്ഷണത്തിൽ ചേർത്തും അല്ലെങ്കിൽ വെള്ളത്തിൽ തിളപ്പിച്ച പലരീതിയിൽ ഉപയോഗിക്കാറുണ്ട് ഏത് രീതിയിലാണെങ്കിലും വളരെ ഫലപ്രദമാണ്. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് ഇതാണ് ശരീരത്തിലെ പല ടോക്സിനുകളും പുറന്തള്ളാൻ സഹായിക്കുന്നത്. ദിവസവും രാവിലെ ചീരകവെള്ളം കുടിക്കുന്നത് വളരെയധികം ഗുണകരമാണ് ഇത് നമ്മുടെ ദഹന പ്രക്രിയ എളുപ്പമാക്കുകയും മലബന്ധവും അതുമൂലം ഉണ്ടാകുന്ന അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കാനും സഹായിക്കുന്നു.
അതുപോലെതന്നെ എത്രതന്നെവ്യായാമം ചെയ്തിട്ടും കുറയാത്ത അരക്കെട്ടിലെ കൊഴുപ്പ് ഇല്ലാതാക്കുവാൻ ജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപോലെ ശരീരത്തിലെ കൊഴുപ്പിന് എളുപ്പമില്ലാതാകുവാനും ജീരകം സഹായിക്കുന്നു. ശരീരത്തിൽ ഉണ്ടാക്കുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുന്നു ജീരകത്തിലുള്ള ആന്റി ഇൻഫ്ളമേറ്ററി സവിശേഷതയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നത്.
അതുപോലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ശരീരത്തിൽ ഉണ്ടാക്കുന്ന അണുബാധയും സൂക്ഷമാണ് കളുടെ വളർച്ചയും വ്യാപനത്തെയും തടയുകയും സഹായിക്കുന്നു. കൂടാതെ വൈറ്റമിൻ എ വൈറ്റമിൻ ഫൈബർ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യും. അതുപോലെ അസിഡിറ്റി നെഞ്ചരിച്ചൽ എന്നിവയും ഇല്ലാതാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.