ഇഞ്ചിയെ വെറും നിസ്സാരക്കാരനായി കാണരുത് പലപ്പോഴും നമുക്ക് വീട്ടിൽ അമ്മമാർ വയറുവേദന എടുക്കുന്ന സമയത്തും ഗ്യാസിന്റെ പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്തും ഇഞ്ചി നീര് തരാറുണ്ടല്ലോ. കഴിക്കുന്നതിലൂടെ നമുക്ക് വളരെ ആശ്വാസം ലഭിക്കാറുമുണ്ട് എന്നാൽ അത് മാത്രമല്ല ഇതിനു നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിരിക്കുന്നു. കൂടുതലായും ദഹന പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പരിഹാരമായി നമുക്ക് കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിന് കൂടുതലായി സഹായിക്കുന്നത്.
എല്ലുകളുടെ ആരോഗ്യത്തിനും മെച്ചപ്പെടുത്തുന്നതിനും ഇഞ്ചി വളരെയധികം സഹായിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും സന്ധിവേദനയ്ക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു അതുപോലെ തന്നെ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നവും കൂടിയാണ്. അതുപോലെ തന്നെ ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു.
അതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു നിർത്തുകയും ചെയ്യുന്നു. അതുപോലെ തന്നെ ഞരമ്പുകളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഇത് വളരെയധികം നല്ലതാണ്. അതുപോലെ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ക്യാൻസർ സാധ്യതയെ കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കരൾ വൻകുടൽ പാൻക്രിയാസ് എന്നിവയിൽ ബാധിക്കുന്ന ക്യാൻസറിനെ എല്ലാം തടയുന്നു. അതുപോലെ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഇഞ്ചി വളരെയധികം സഹായിക്കുന്ന ഒന്നാണ് ദിവസവും ഭക്ഷണത്തിൽ നമ്മൾ ഇത് ഉൾപ്പെടുത്തുന്നതിലൂടെ പലതരത്തിലുള്ള രോഗാവസ്ഥകളെയും തടയുവാൻ നമുക്ക് സാധിക്കുന്നതാണ് കൂടുതൽ ആരോഗ്യ ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Healthies & beauties