നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക. എല്ലാത്തരത്തിലും ഉള്ള ശുദ്ധീകരണങ്ങളും നടക്കുന്നത് വൃക്കയിലാണ് അതുകൊണ്ടുതന്നെ വൃക്കയ്ക്ക് തകരാറു സംഭവിച്ചാൽ നമ്മുടെ ആരോഗ്യത്തെ അത് വളരെ മോശമായ രീതിയിൽ ബാധിക്കും. വൃക്ക എന്തെങ്കിലും തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന കുറച്ച് ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് അമിതമായിട്ട് ക്ഷീണം അനുഭവപ്പെടുക എപ്പോഴും കിടക്കണം എന്ന് തോന്നുക.
രണ്ടാമത്തെ ലക്ഷണം ഉറക്കമില്ലായ്മ. അല്ലെങ്കിൽ ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ശ്വാസം കിട്ടാതെ എഴുന്നേൽക്കുന്ന അവസ്ഥ ഇതെല്ലാം വൃക്ക തകരാറു മൂലം സംഭവിക്കുന്നതാണ്. മൂന്നാമത്തെ ലക്ഷണം നമ്മുടെ തൊലി വളരെയധികം ഡ്രൈ ആയി വരുക. അതുപോലെതന്നെ ശരീരത്തിൽ പലയിടങ്ങളിലായി ചൊറിച്ചിൽ അനുഭവപ്പെടുക.
നാലാമത്തെ ലക്ഷണം എന്നു പറയുന്നത് കൂടുതലും കോമൺ ആയി കാണുന്ന ഒരു ലക്ഷണമാണ് ഉറങ്ങി എഴുന്നേറ്റതിനുശേഷം കണ്ണിന്റെ അടിഭാഗം തടിച്ചുവീർത്തിരിക്കുക. അഞ്ചാമത്തെ ലക്ഷണം എന്ന് പറയുന്നത് രാത്രി സമയത്ത് മൂത്രമൊഴിക്കുന്നതിനുള്ള തോന്നൽ ഉണ്ടാവുക. ആറാമത്തെ ലക്ഷണം മൂത്രമൊഴിക്കുന്ന സമയത്ത് ക്ലോസറ്റിൽ അധികമായി പത കാണപ്പെടുക. അടുത്ത ലക്ഷണമാണ് വിശപ്പില്ലായ്മ.
അടുത്ത ലക്ഷണമാണ് മൂത്രത്തിൽ നിറവ്യത്യാസം ഉണ്ടാവുക. മഞ്ഞ നിറപ്പിനേക്കാൾ കൂടുതൽ കടുത്ത നിറങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. അടുത്ത ലക്ഷണമാണ് മസിൽ കോച്ച് വലിക്കുക. അടുത്ത ലക്ഷണമാണ് അമിതമായിട്ടുണ്ടാകുന്ന വായനാറ്റം. ഈ പറഞ്ഞ 10 ലക്ഷണങ്ങൾ നിങ്ങളുടെ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറുടെ നിർദേശം തേടേണ്ടത് വളരെ അത്യാവശ്യമാണ്. Credit : beauty life with sabeena