വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇനി മുതിര കഴിക്കാൻ മറക്കല്ലേ. ദിവസവും മുതിര കഴിക്കൂ ആരോഗ്യം സംരക്ഷിക്കു.

സാധാരണ നമ്മൾ വീട്ടിൽ പുട്ട് ഉണ്ടാക്കുമ്പോൾ മുതിര കറി വയ്ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. മുതിര ഉപയോഗിച്ചുകൊണ്ട് കറികളും മറ്റു പലതരത്തിലുള്ള വിഭവങ്ങളും നമ്മൾ ഉണ്ടാക്കാറുണ്ട് എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ നമ്മുടെ ശരീരത്തിന് വേണ്ട പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇത് നൽകുന്നതാണ്. ഇതിൽ ഉയർന്ന അളവിൽ കാൽസ്യം പ്രോട്ടീൻ അയൺ എന്നിവ അടങ്ങിയിട്ടുണ്ട്കൂടാതെ കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്തതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും.

അതുപോലെത്തന്നെ പ്രമേഹരോഗം ഉള്ളവർക്കും മുതിര ധൈര്യമായി തന്നെ കഴിക്കാം ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് പ്രായം അധികം ആകുന്നത് തടയുകയും എപ്പോഴും ചെറുപ്പം നിലനിർത്തുകയും ചെയ്യും കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും വളരെ നല്ലതാണ്.അതുപോലെ തണുപ്പുള്ള സമയങ്ങളിൽ ശരീരത്തിന്റെ ഊഷ്മാവ് കൃത്യമായി നിലനിർത്തുന്നതിന് മുതിര ശീലമാക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിന്റെ ഊഷ്മാവ് വർദ്ധിപ്പിക്കുന്നതിനാൽ ചൂട് സമയത്ത് മുതിര കഴിക്കുന്നത്.

കുറച്ച് ഒഴിവാക്കുന്നതായിരിക്കും എല്ലാവർക്കും നല്ലത്. അതുപോലെ സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ ഉള്ളവർക്ക് മുതിര കഴിക്കുന്നത് വളരെ നല്ലതാണ് ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധപ്രശ്നങ്ങളെ തടയാൻ ഇത് വളരെ ഉപകാരപ്രദമാണ്. അതുപോലെ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ മുതിരയിട്ട് നന്നായി തിളപ്പിച്ചതിനുശേഷം ആ വെള്ളം കുടിക്കുന്നതും പനി ഉള്ള സമയത്ത് അത് കുറയാൻ വളരെ നല്ലതാണ്.

എന്നാൽ ഗർഭിണികൾ ക്ഷയരോഗികൾമുതിര കഴിക്കാൻ പാടുള്ളതല്ല ഇതിനെ ചൂട് വർധിപ്പിക്കാനുള്ള കഴിവ് ഉണ്ട്. തണുത്ത സമയങ്ങളിൽ വളരെ ധാരാളമായി ഇത് കഴിക്കാവുന്നതുമാണ്. കൂടാതെ എപ്പോഴും ഉണ്ടാകുന്ന വിശപ്പിനെ തടയാൻ ഇത് സാധിക്കും വളരെ കുറഞ്ഞ സമയം കൊണ്ട് ദഹിക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് വിശക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *