വലിയ സമ്പാദ്യമോ ഒന്നുമില്ലെങ്കിലും അസുഖങ്ങൾ ഒന്നും വരാതെ എപ്പോഴും ആരോഗ്യപരമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആയിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ് കഴിക്കുന്ന ഭക്ഷണമായാലും ഇരിക്കുന്ന പരിസരമായാലും എല്ലാം നമ്മുടെ ആരോഗ്യത്തിന് അനുയോജ്യമാം വിധം നമ്മൾ ചിട്ടപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാം കഴിക്കുന്ന ആഹാരം. പ്രകൃതി തന്നെ നമുക്ക് ചുറ്റുമായി നിരവധി പോഷകമൂല്യമുള്ള ആഹാരങ്ങൾ നൽകിയിട്ടുണ്ട് എന്നാൽ അവയൊന്നും തന്നെ നമ്മൾ കാണാതെ പോകുന്നു.
അവ നമുക്ക്വിശപ്പ് മാറ്റുന്നതോടൊപ്പം തന്നെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. നമ്മുടെ പറമ്പുകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് ഞൊട്ടാഞൊടിയൻ. കാഴ്ചയിൽ ആള് വളരെ ചെറുതാണെങ്കിൽ കൂടിയും ഇത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ വളരെ വലുതാണ്. ഇതിൽ ആപ്പിളിനെക്കാളും മാതളനാരങ്ങയേക്കാളും ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട് അതുപോലെ നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൂടുതലായി ഞൊട്ടാഞൊടിയനിൽ അടങ്ങിയിരിക്കുന്നു.
അതുകൊണ്ടുതന്നെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മപരിരക്ഷ നൽകുകയും ചെയ്യും. വിറ്റാമിൻ എ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തെ അത് സംരക്ഷിക്കുന്നു കൂടാതെ ഇരുമ്പ് പോളിനോയ്ഡ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് ഉയർന്ന രക്തസമ്മതം കുറയ്ക്കാൻ ഇതിന് സാധിക്കുന്നു. പെട്ടെന്ന് ശരീരത്തിൽ ലയിക്കുന്ന ഫൈബറുകൾ ഉള്ളതുകൊണ്ട് തന്നെ ശരീരത്തിന്റെ കൊളസ്ട്രോള നിയന്ത്രിക്കാൻ ഇതിന് സാധിക്കും.
കൂടാതെ കാൽസ്യം ഫോസ്ഫറസ് ഇതിൽ ഉള്ളതിനാൽ ശക്തിപ്പെടുത്താനും വാതരോഗത്തിനും വളരെ നല്ല രീതിയിൽ ശമനം ഉണ്ടാക്കുന്നു. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് അതുകൊണ്ടുതന്നെ പ്രമേഹത്തിന് വലിയ ആശ്വാസം നൽകുന്നു. കൂടാതെ ഇതിൽ കൊഴുപ്പിന്റെ അംശവും കാലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഭക്ഷണമാണ്. വീടിന്റെ ചുറ്റുപാടും വളരെ സുലഭമായി ലഭിക്കുന്ന ഈ ചെടിയെ ഇനി ആരും കണ്ടില്ലെന്ന് നടിക്കരുത്. Credit : common beebee