വീട്ടിൽ ഇരുമ്പൻ പുളിയുള്ളവർ ഇനി ഒരെണ്ണം പോലും പാഴാക്കി കളയില്ല. ഈ പുളിക്ക് ഇത്ര ഗുണങ്ങളോ.

പുറം രാജ്യങ്ങളിൽ നിന്നുള്ള പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും എല്ലാം തന്നെ നമ്മൾ മലയാളികൾ വലിയ സ്വീകാര്യത കൊടുക്കാറുണ്ട് എന്നാൽ അതിനേക്കാളൊക്കെ ഇരട്ടിയായി ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന കീടനാശിനി പ്രയോഗം ഏൽക്കാത്ത ഒരുപാട് പച്ചക്കറികളും പഴങ്ങളും നമ്മുടെ നാട്ടിൽ തന്നെയുണ്ട്. ഒരുപക്ഷേ നമ്മുടെ വീട്ടുമുറ്റത്ത് തന്നെ ഉണ്ടാകും നമ്മൾ അത് ശ്രദ്ധിക്കാതെ പോവുകയാണ് ചെയ്യാറുള്ളത്. അത്തരത്തിലൊന്നാണ് ഇരുമ്പൻ പുളി ഇതിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി നിങ്ങൾക്കറിയാമോ.

ഉയർന്ന രക്തസമ്മർദം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് നല്ലൊരു പ്രതിവിധിയാണ് ഇരുമ്പൻപുളി ഇത് മൂന്നോ നാലോ എണ്ണം വെള്ളത്തിൽ തിളപ്പിച്ച് ഈ വെള്ളം രണ്ടുനേരം ദിവസവും കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഇല്ലാതാക്കുവാൻ സഹായിക്കുന്നു കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അതുപോലെ അലർജി പോലുള്ള ബുദ്ധിമുട്ടുകൾ ഉള്ളവർ ഇരുമ്പൻപുളി കഴിക്കുന്നത് വളരെ നല്ലതാണ്.

ഇതിനെ ഒരു ആന്റിബയോട്ടിക് ആയി പ്രവർത്തിക്കുവാൻ സാധിക്കും നമ്മുടെ ശരീരത്തിൽ പ്രാണികൾ പോലെ എന്തെങ്കിലും കടിച്ചാലോ കാലിൽ ഉണ്ടാകുന്ന നീര് ചൊറിച്ചിൽ നേർവീക്കം എന്നിവക്കെല്ലാം തന്നെ പരിഹാരമാണ് ഇരുമ്പൻപുളി. ഇരുമ്പൻപുളിയുടെ തോല് എടുത്ത് മൂന്നോ നാലോ വെളുത്തുള്ളിയും ചേർത്ത് പേസ്റ്റ് പോലെ ആക്കിയതിനു ശേഷം എവിടെയാണോ ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളത് അവിടെ തേക്കുക. മുഖക്കുരുവിനെ ഇല്ലാതാക്കുവാൻ വളരെ നല്ലതാണ്.

ഇരുമ്പൻപുളി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന് നല്ല നിറം നൽകാനും സഹായിക്കുന്നു അമിതവണ്ണത്തിന് നല്ല പരിഹാരമാണ് ഇരുമ്പൻപുളിയുടെ ജ്യൂസ്. അതുപോലെ തന്നെ ഇത് ഒരുപാട് കഴിക്കുന്നത് മാത്രമല്ല കാര്യമല്ല കാരണം ഇതിൽ അമിതമായി അടങ്ങിയിരിക്കുന്ന ഓക്സാലിക് ആസിഡ് അമിതമായിട്ടുള്ള ഉപയോഗം കിഡ്നിയുടെ തകരാറിനു കാരണമാകും അതുകൊണ്ട് ദിവസം കഴിക്കുന്നവരാണെങ്കിലും മിതമായ അളവിൽ മാത്രം കഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *