ഉഷ്ണമേഖല പ്രദേശങ്ങളിൽ വളരെയധികം വിളവ തരുന്ന ഒരു പഴവർഗ്ഗമാണ് സപ്പോട്ട. കേരളത്തിന്റെ കാലാവസ്ഥയിലും വളരെയധികം വളർന്നുവരുന്ന ഒരു പഴവർഗ്ഗം കൂടിയാണ് സപ്പോട്ട. ഈ പഴം ഉപയോഗിച്ചുകൊണ്ട് നിരവധി വിഭവങ്ങളാണ് നാം തയ്യാറാക്കാറുള്ളത്. കൂടുതലായി ഇത് പാലും ചേർത്ത് ഷേക്ക് ഉണ്ടാക്കുന്നത് പലരും കഴിച്ചിട്ടുണ്ട് ആയിരിക്കും. വളരെ മധുരമൂറുന്ന ഈ പഴങ്ങൾക്ക് ആരാധകർ കുറെ ഉണ്ട്. എന്നാൽ ഇത് വളരെയധികം പോഷക സമൃദ്ധവും ഊർജ്ജ ധായകവുമാണ്.
ഇതിനിടങ്ങിയ ഗ്ലൂക്കോസിന്റെ അംശം ശരീരത്തിന് ഊർജ്ജവും ഉന്മേഷവും നൽകുന്നു. അതുപോലെ വൈറ്റമിനുകൾ ധാതുക്കൾ ഡാനിൽ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് സപ്പോട്ട. കായിക മേഖലയിലുള്ളവർക്ക് കൂടുതൽ ഊർജ്ജം ആവശ്യമായതിനാൽ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ അണുബാധയും നീക്കവും തടയാൻ കഴിവുള്ള ഔഷധമായ ടാനിൻ അടങ്ങിയ പഴം ആണ് ഇത്.
ഇത് ദഹനപ്രക്രിയ എളുപ്പമാക്കുക വഴി ആമാശയത്തിലെയും അന്നനാളത്തിലെയും ചെറുകുടലിലെയും വീക്കങ്ങളും മറ്റ് അസ്വസ്ഥതകളും മാറ്റാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ഉദര സംബന്ധമായ പല പ്രശ്നങ്ങളും വേദനകളും പരിഹരിക്കാൻ ഇത് വളരെ നല്ലതാണ് ചില ക്യാൻസറുകളെ തടയാനും എതിന് കഴിവുണ്ട്.
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ഫൈബറുകളും പോഷകങ്ങളും എല്ലാം കാൻസറിനെ പ്രതിരോധിക്കുന്നു. ശ്വാസകോശത്തിലെയും മോണയിലെയും കാൻസറിനെ തടുക്കാൻ സപ്പോട്ട വൈറ്റമിൻ എ ക്ക് കഴിയും. കൂടാതെ സപ്പോട്ടയിലെ വൈറ്റമിൻ എ വൈറ്റമിൻ ബി എന്നിവ ചർമ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. അതുപോലെ ഇതിന്റെ കുരുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉപകാരപ്പെടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : MALAYALAM TASTY WORLD