ഈ പഴത്തിന്റെ പേര് പറയാമോ. വെറും മധുരം മാത്രമല്ല ഇതിന്റെ ഗുണങ്ങൾ ഒരിക്കലും അറിയാതെ പോകരുത്. | Health Benefits Of Sapota Fruit

Health Benefits Of Sapota Fruit : നാടൻ പഴങ്ങളിൽ ഏറ്റവും മധുരമുള്ള പഴമാണ് സപ്പോട്ട പഴം. സാധാരണയായി ജ്യൂസും ഷെയ്ക്കും എല്ലാം ഉണ്ടാക്കുന്നതിന് കൂടുതലായും സപ്പോട്ട ഉപയോഗിച്ച് വരാറുണ്ട്. എന്നാൽ അതുമാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങൾ സപ്പോർട്ട് അടങ്ങിയിട്ടുണ്ട്. ഇതിന്റെ തൊലിയിൽ നിന്നും ലഭിക്കുന്ന കറ ഉപയോഗിച്ച് ബബിൾഗം ഉണ്ടാക്കാറുണ്ട്. മാംസ്യം അന്നജം കൊഴുപ്പ് കാൽസ്യം വിറ്റാമിൻ സി വിറ്റാമിൻ ബി വിറ്റാമിൻ പൊട്ടാസിയം കോപ്പർ എന്നെ നിരവധി പോഷകങ്ങൾ അടങ്ങിയ പഴമാണ് സപ്പോട്ട പഴം.

ദഹനം പെട്ടെന്ന് നടക്കാൻ ഇത് സഹായിക്കുന്നു. ചിക്കു എന്ന പേരിലും ഈ പഴം അറിയപ്പെടാറുണ്ട്. ഈ പഴത്തിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. പ്രായമായവരിൽ ഉണ്ടാകുന്ന കാഴ്ചയുടെ പ്രശ്നങ്ങൾ ഇത് ഇല്ലാതാക്കുന്നു. ശരീരത്തിന് ഊർജ്ജം നൽകുന്ന ഗ്ലൂക്കോസിന്റെ അംശം ഈ പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. അതുപോലെ അണുബാധ വീക്കം എന്നിവയെ തടയാനും ആവശ്യമായ ടാനിൻ ഘടകം ഈ പഴത്തിൽ ഉണ്ട്.

അതുകൊണ്ടുതന്നെ സംബന്ധമായ പ്രശ്നങ്ങൾ വേദനകൾ എന്നിവയെ ഇല്ലാതാക്കുന്നു. ഇതിലെ വൈറ്റമിൻ എ വൈറ്റമിൻ ബി എന്നിവ ചർമ സംരക്ഷണത്തിനും വളരെ നല്ലതാണ്. അതുപോലെ കാൽസ്യം ഫോസ്ഫറസ് അയൺ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്. സപ്പോട്ട ഇവ മൂന്നും അടങ്ങിയിട്ടുണ്ട്. അതുപോലെ ഈ പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വയറിളക്കുന്നതിനുള്ള നല്ല മരുന്നു കൂടിയാണ് ഈ പഴം.

വൻകുടലിന്റെ ആവരണത്തിന് ബലം നൽകുകയും അതുവഴി അണുബാധ ഇല്ലാതാക്കുകയും ചെയ്യുന്നു. കാർബോഹൈഡ്രേറ്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾ ഈ പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതായിരിക്കും. മൂലക്കുരു വലിയ മുറിവുകൾ എന്നിവ വഴി നിലയ്ക്കാത്ത രക്തപ്രവാഹം ഉണ്ടായാൽ അത് നിയന്ത്രിക്കാൻ സപ്പോട്ട കഴിച്ചാൽ മതി. ഇനിയും ധാരാളം ഗുണങ്ങൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *