നെഞ്ചരിച്ചലിനും, ദഹന പ്രശ്നങ്ങൾക്കും സന്ധി വേദനയ്ക്കും മരുന്നു കഴിക്കാതെ ഒരു പരിഹാരം ഇതാ. ഉലുവ ഇങ്ങനെയും ഉപയോഗിക്കാം. | Health Uluva Tips

ശരീരത്തിലേക്ക് ഒരു മരുന്നായും അതേസമയം ഒരു ഭക്ഷണമായും കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ഉലുവ. ആയുർവേദത്തിൽ പല അസുഖങ്ങൾക്കുള്ള മരുന്നായി ഉലുവ ഉപയോഗിച്ച് വരുന്നു. ഉലുവയിൽ പ്രധാനമായി അടങ്ങിയിരിക്കുന്നത് അയൺ ആണ്. കൂടാതെ പ്രോട്ടീനുകൾ ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഉദരസംബന്ധമായി ഉണ്ടാകുന്ന നെഞ്ചരിച്ചിൽ ദഹന പ്രശ്നങ്ങൾ ഗ്യാസിന്റെ പ്രശ്നങ്ങൾ ഇങ്ങനെയൊക്കെ ഉലുവ പൊടിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് നല്ലതാണ് .

അതുപോലെ ഉലുവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് ഇത് മലബന്ധ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും അതുവഴി പൈൽസിന്റെ സാധ്യതയെ കുറയ്ക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് പ്രസവാനന്തര ചികിത്സഘട്ടത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് ഉലുവ ഇത് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നു. ഉലുവയുടെ പ്രധാനപ്പെട്ട ഒരു ഗുണം എന്നു പറയുന്നത് ശരീരത്തിലുള്ള പല ഗ്രന്ഥികളുടെയും പ്രവർത്തനങ്ങളെ ക്രമപ്പെടുത്തുന്നു. പ്രമേഹ രോഗികൾക്ക് അതുകൊണ്ട് തന്നെ ഒരു ധൈര്യമായി കഴിക്കാം.

അതുപോലെ ശരീരത്തിൽ അടഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഉലുവയുടെ എല്ലാ ദിവസവും ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് രക്തത്തിന്റെ അളവ് വർദ്ധിക്കാൻ സഹായിക്കുന്നു. അതുപോലെ അമിതമായ ശരീരവേദന ജോയിന്റ് പെയിൻ സന്ധിവേദന എന്നിവർ സ്ഥിരമായി അനുഭവിക്കുന്നവർ ആണെങ്കിൽ ഉലുവ ദിവസവും ഭക്ഷണത്തിൽ ചേർത്ത് കഴിക്കുക. അതുപോലെ വേദന അനുഭവപ്പെടുന്ന ഭാഗത്ത് ഉലുവ ഒരു കിഴികെട്ടി ചൂടുപിടിക്കുന്നത് വളരെ നല്ലതാണ്.

അവിടെ രക്ത സമ്മർദ്ദം അനുഭവപ്പെടുന്നവർ ഉലുവ ദിവസവും കഴിക്കുന്നത് ശീലമാക്കുക ഇത് രക്ത ക്കുഴലുകളിലെ കൊഴുപ്പിനെ ഇല്ലാതാക്കി രക്തപ്രവാഹം ക്രമപ്പെടുത്തുന്നു. അതുവഴി ഹാർട്ട് അറ്റാക്ക് പോലുള്ള അവസ്ഥകൾ വരാതിരിക്കാൻ സഹായിക്കുന്നു കൂടാതെ രക്തം കട്ടയാകുന്ന അവസ്ഥയെ തടയുകയും ചെയ്യുന്നു. അതുപോലെ ഉലുവ അരച്ച് മുഖത്ത് തേക്കുന്നത് ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു. കൂടാതെ ഉലുവ തലയിൽ തേക്കുന്നതുംകേശവർദ്ധനവിന് സഹായിക്കുന്നു. അപ്പോൾ ഇത്രയധികം ഗുണങ്ങളാണ് ഉലുവയിൽ അടങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *