സാധാരണ എല്ലാവരുടെ വീടുകളിലും ഉണ്ടാകുന്ന ഒരു ഒറ്റമൂലിയാണ് പനികൂർക്ക. ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിവിധിയായി നാം ആദ്യം ഉപയോഗിക്കുന്നത് ഈ ഇലയായിരിക്കും. പേര് പോലെ തന്നെ പനിക്കുള്ള ഏറ്റവും വലിയ മരുന്നാണ് പനിക്കൂർക്ക. കുട്ടികളിലുമുതൽ അവരിലും ഉണ്ടാകുന്ന പനി ജലദോഷം കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റുവാൻ പനിക്കൂർക്ക നല്ല ഒരു ഔഷധമാണ്.
കർവക്കോൺ എന്നാൽ ആന്റി ബയോട്ടിക് ആണ് ഈ ചെടിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നത്. പനിക്കും ജലദോഷത്തിനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരമാണ് പനികൂർക്ക. യുടെ നീര് സേവിക്കുന്നത് അസ്ഥികൾക്ക് ബലവും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതുപോലെ പനിക്കൂർക്കയുടെയും വേര് കഷായം വെച്ചു കൂടിക്കുന്നത് ഹൃദയരോഗ്യം സംരക്ഷിക്കുന്നതിന് വളരെ നല്ലതാണ്.
ചുക്കുകാപ്പി ഉണ്ടാക്കുമ്പോൾ അതിൽ പ്രധാനമായി ചേർക്കുന്ന ഒന്നാണ് പനികൂർക്കയുടെ ഇല . അതുപോലെ തന്നെ വീട്ടിൽ കൊതുകിന്റെ ശല്യം ഉള്ളവർ പനിക്കൂർക്കയുടെ ഇല വീടിനകത്ത് വെച്ചാൽ അതിന്റെ മണം കൊണ്ട് കൊതുകുകൾ പിന്നീട് വരികയില്ല. പനിക്കൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം ആവി പിടിക്കുന്നത് ജലദോഷത്തിന് ഒരു പരിഹാരമാണ്.
മുതിർന്നവരിൽ ഉണ്ടാകുന്ന വയറുവേദനയ്ക്കും ഗ്യാസിന്റെ പ്രശ്നങ്ങൾക്കും മൂന്ന് ടീസ്പൂൺ പനി കൂടുകയുടെ നീരിൽ കുറച്ച് നേരം ചേർത്തു കുടിക്കുന്നത് നല്ലതാണ്. എല്ലാ അമ്മമാരും വീട്ടിൽ തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ ചെയ്തു വന്നിരുന്ന കാര്യങ്ങൾ തന്നെയാണ് ഇത്. എല്ലാ വീടുകളിലും പനികൂർക്ക വച്ചു പിടിപ്പിക്കുക. പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വളരെ വലിയ പരിഹാരമാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.