കൊളസ്ട്രോൾ കൂടുതലായി ഉള്ളവർക്ക് കഴിക്കാൻ പാടില്ലാത്ത കുറെ ഭക്ഷണങ്ങളുണ്ട് എന്നാൽ അവർക്ക് ഏത്തപ്പഴം കഴിക്കാമോ എന്ന് സംശയം പലർക്കും ഉണ്ടായേക്കാം. വാഴപ്പഴം വളരെയധികം രുചികരമായിട്ടുള്ളതും എല്ലാ സീസണിലും ലഭിക്കുന്നതും ആണ്. പഴങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്നതും നേന്ത്രപ്പഴത്തിൽ തന്നെയാണ് ഇത് മൂന്ന് തരത്തിലുള്ള കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമാണ് നേന്ത്രപ്പഴം.
ഇരുമ്പിന്റെ അംശം പൊട്ടാസ്യം കാൽസ്യം നാരുകളുടെ സാന്നിധ്യം എന്നിവയെല്ലാം തന്നെ ഇതിൽ ധാരാളമായിട്ടുണ്ട് അതുകൊണ്ട് ഉയർന്ന ഊർജ്ജം പ്രദാനം ചെയ്യാൻ ഇതിന് സാധിക്കും. ഇതിൽ പ്രകൃതിദത്തമായ 3 പഞ്ചസാരകൾ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സമീകൃത ആഹാരം തന്നെയാണ് നേന്ത്രപ്പഴം.
ഇതിൽ ഉയർന്ന കലോറി ഉള്ളതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂട്ടുമോ എന്ന് പലർക്കും സംശയമുണ്ടായിരിക്കാം.എന്നാൽ ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടുംതന്നെയില്ല എന്നതാണ് കാര്യം അതുകൊണ്ടുതന്നെ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴം കഴിക്കുന്നതിലോ ഉപയോഗിക്കുന്നതിലോ തെറ്റില്ല.
പക്ഷേ തീരെ വ്യായാമം ഇല്ലാത്ത കൊളസ്ട്രോൾ രോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത് കാരണം ഇതിൽ കൊളസ്ട്രോൾ ഇല്ലെങ്കിൽ തന്നെയും ഇതിലെ അന്നജം ശരീരത്തിൽ കൊഴുപ്പായി മാറിയേക്കാം ഏത്തപ്പഴത്തിലുള്ള മിതമായുള്ള ഉപയോഗം ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല. Credit : Kairali health