Healthy Food For kids : ചെറിയ കുട്ടികളെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുക എന്നു പറയുന്നത് ഒരു വലിയ ടാസ്ക് തന്നെയാണ് ചില കുട്ടികൾ നല്ലതുപോലെ ഭക്ഷണം കഴിക്കുമെങ്കിലും ചില കുട്ടികൾ ഭക്ഷണത്തിനോട് വളരെയധികം മടി കാണിക്കും. എന്നാൽ അവർക്ക് ഇഷ്ടപ്പെട്ട കുറച്ച് ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ അവർ താല്പര്യം കാണിക്കുകയും ചെയ്യും. ഇതുപോലെ കുട്ടികളിൽ ഉണ്ടാകുന്ന വിശപ്പില്ലായ്മ എന്തുകൊണ്ടാണ് എന്നും എങ്ങനെ മാറ്റിയെടുക്കാം എന്നും നോക്കാം. കുട്ടികൾ വളരുന്നതിന് അനുസരിച്ച് കുട്ടികളുടെ വിശപ്പ് വളരെ കൂടുതലായിരിക്കും. വളർച്ചയ്ക്ക് അനുസരിച്ച് അവർക്ക് വിശപ്പില്ലായ്മ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് ചികിത്സ നടത്തേണ്ടതാണ്.
ഓരോ പ്രായത്തിനനുസരിച്ചിട്ടുള്ള ഭാരം കുട്ടികൾ ഉണ്ട് എങ്കിൽ ഒരുപാട് ഭക്ഷണങ്ങൾ അവരെ കഴിക്കാൻ നിർബന്ധിക്കരുത് ചിലപ്പോൾ അവർ താൽപര്യം കാണിക്കില്ല. അതുപോലെ തന്നെ എല്ലാദിവസവും അവർക്ക് ദഹനം കൃത്യമായി നടന്ന മലവിസർജനം നടക്കുന്നുണ്ടോ എന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മലവിസർജനം കൃത്യമായി നടന്നില്ല എങ്കിൽ വിശപ്പില്ലായ്മ സ്വാഭാവികമായും സംഭവിക്കുന്നതാണ്. അതുപോലെ ഒരു കാരണവശാലും നിങ്ങളുടെ കുട്ടികളെ മറ്റു കുട്ടികളുമായി കമ്പയർ ചെയ്യാതിരിക്കുക.
അത് കുട്ടികൾക്ക് ഭക്ഷണത്തിനോടുള്ള താല്പര്യം കുറയ്ക്കും. അതുപോലെ തന്നെ പ്രായം വർധിച്ചു വരുമ്പോൾ ഒരേ രീതിയിലുള്ള ഭക്ഷണങ്ങൾ കൊടുക്കാതെ വ്യത്യസ്ത രുചിയിലുള്ള ഭക്ഷണങ്ങൾ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണങ്ങളിൽ നാച്ചുറൽ ആയിട്ടുള്ള കളറിലുള്ള പച്ചക്കറികളും മറ്റും ഉൾപ്പെടുത്തുന്നത് അവർക്ക് കൗതുകം ഉണ്ടാക്കുന്നതിനോടൊപ്പം കഴിക്കാനുള്ള താല്പര്യം വർദ്ധിക്കുകയും ചെയ്യും.
അതുപോലെ ശ്രദ്ധിക്കേണ്ട ഒരു കാര്യം വെള്ളം നിറത്തിലുള്ള അരിയുടെ ഉപയോഗം കുറച്ച് തവിട്ട് അരി കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ആവിയിൽ വേവിച്ചെടുക്കുന്ന ഭക്ഷണങ്ങൾ കൊടുക്കുക. അടുത്തൊരു കാര്യം അവർ ഉറക്കത്തിൽ നിന്ന് ഉണർന്ന് ഉടനെ തന്നെ ഉറക്കച്ചടവിൽ ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കുക. ഇതെല്ലാം അവരുടെ ദഹനത്തെ ബാധിക്കുന്നതായിരിക്കും. അതുപോലെ ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ അവർക്ക് വെള്ളം കൊടുക്കേണ്ടതാണ് ഭക്ഷണം കൊടുക്കുന്നതിന്റെ കൂടെ അമിതമായ വെള്ളം കൊടുക്കുന്നത് ഒഴിവാക്കുക. ഇത് അവർ ഭക്ഷണം കുറവ് കഴിക്കുന്നതിന് ഇടയാകും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.