Healthy Milk Making : അമിതമായിട്ടുള്ള ക്ഷീണം നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ. മാത്രമല്ല ക്ഷീണം മാറാൻ ഉറങ്ങി എഴുന്നേൽക്കുമ്പോൾ അതിലും വല്ലാത്ത ക്ഷീണം ആയിരിക്കും പലപ്പോഴും അനുഭവപ്പെടുന്നത്. ഇത്തരത്തിൽ അമിതമായിട്ടുള്ള ക്ഷീണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എല്ലാ ദിവസവും രാത്രി കുടിക്കാൻ പറ്റുന്ന ഒരു ഹെൽത്ത് ഡ്രിങ്കിനെ പറ്റിയാണ് പറയാൻ പോകുന്നത്.
ഈ ഹെൽത്ത് ഡ്രിങ്ക് നിങ്ങൾ ഉറങ്ങുന്നതിന് മുൻപ് കുടിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നമുക്ക് ഒരു ഗ്ലാസ് പശുവിൻ പാല് ആവശ്യമാണ്. അത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ചെറുതായി ചൂടാക്കുക ചൂടായി വരുമ്പോൾ ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് അല്ലെങ്കിൽ ചതച്ചത് അതിലേക്ക് ചേർത്തു കൊടുക്കുക.
നല്ലതുപോലെ തിളപ്പിക്കുക. ഈ പാല് ഒരു ഗ്ലാസ്സിലേക്ക് അരിച്ചു മാറ്റുക. അതിലേക്ക് നിങ്ങൾക്ക് മധുരം ആവശ്യമാണ് എന്നുണ്ടെങ്കിൽ മാത്രം ഒരു ടീസ്പൂൺ ശർക്കരയോ ഒരു ടീസ്പൂൺ തേനോ ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ചെറിയ ചൂടോടെ കുടിക്കുക. ഇത്രയും ചെയ്താൽ മാത്രം മതി.
നല്ല ഉഷാറോടെ ചുറുചുറുക്കടെ രാവിലെ എഴുന്നേൽക്കാം ശാരീരികമായിട്ടുള്ള വേദനകളും അല്ലെങ്കിൽ മാനസിക പിരി മുറുക്കങ്ങളും ഒന്നും തന്നെ നിങ്ങളെ ബാധിക്കില്ല. എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഈ ഒരു ഹെൽത്ത് ഡ്രിങ്ക് നിങ്ങളെ വളരെയധികം സഹായിക്കും. എല്ലാവരും ഇന്ന് രാത്രി ഇതുപോലെ ഒരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കി കുടിക്കൂ.