ചെറുകുടലിൽ ചീത്ത ബാക്ടീരിയ വളരുന്നതിന്റെ ലക്ഷണങ്ങൾ. പരിഹാരം ഇതാ. | Healthy Stomach Malayalam

Healthy Stomach Malayalam  : ഇന്നത്തെ കാലത്ത് ഒരുപാട് ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ദഹനത്തിന്റെ പ്രശ്നങ്ങൾ. പ്രധാനമായിട്ട് നമ്മുടെ ആഹാര കാര്യങ്ങളിൽ ഉണ്ടാകുന്ന മാറ്റമാണ് ഇതിന് കാരണം. പല ആളുകളിലും പലതരത്തിലുള്ള ലക്ഷണങ്ങൾ ആയിരിക്കും ചിലർക്ക് മലബന്ധം ആയിട്ടാണ് കാണുന്നത് ചിലർക്ക് ഭക്ഷണം കഴിച്ച ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകാനുള്ള അവസ്ഥയായിരിക്കും. ഇതെല്ലാം ഉണ്ടാകുന്നത് ചില മൂല കാരണങ്ങൾ കൊണ്ടാണ്.

നമുക്കറിയാം നമ്മുടെ ധനവ്യവസ്ഥയ്ക്ക് വായ മുതൽ മലദ്വാരം വരെ നീണ്ടുകിടക്കുന്ന ഒരു സങ്കീർണ്ണം ആയിട്ടുള്ള പ്രക്രിയയും കുഴലും ആണ്. ഇതിൽ പ്രധാനപ്പെട്ട ഭാഗമാണ് ആമാശയം ചെറുകുടൽ വൻകുടൽ. ഇവിടെയെല്ലാം തന്നെ ബാക്ടീരിയകളും ഫംഗസും എല്ലാം ഉണ്ട് പക്ഷേ ഇതിന്റെ എല്ലാം എണ്ണം എല്ലാ സ്ഥലത്തും ഒരുപോലെയല്ല ഉള്ളത്. ചെറുകുടലിന്റെ അകത്ത് ക്രമാതീതമായി ബാക്ടീരിയകൾ വളരുന്നതിന്റെ കാരണം കൊണ്ടും ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

പ്രധാന കാരണമായിട്ട് പറയുന്നത് നമ്മൾ കഴിക്കുന്ന ആന്റിബയോട്ടിക്കുകൾ ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് അളവ് കുറയുന്നത്, ഇതെല്ലാം തന്നെ ചെറുകുടലിൽ ആവശ്യമായിട്ടുള്ള നല്ല ബാക്ടീരിയകളുടെ അളവ് കുറയ്ക്കുന്നു. ബാക്ടീരിയകളുടെ അളവ് കൂടുകയും ചെയ്യും. ഇങ്ങനെ സംഭവിക്കാനുള്ള കാരണങ്ങളിൽ ഒന്ന് നമ്മൾ കഴിക്കുന്ന വസ്തുക്കളിൽ ഉള്ള ബേക്കിംഗ് സോഡ അതുപോലെ തന്നെ കുപ്പിയിൽ അടച്ച പാനീയങ്ങൾ, എന്നിവ കഴിക്കുന്നത് കൊണ്ടാണ് ഇത് കൂടുതൽ സംഭവിക്കാറുള്ളത്.

ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത് വൈറ്റിൽ ഗ്യാസ് കയറുക. അതുപോലെ മലബന്ധം, കീഴ് വായു. ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് ഭക്ഷണം കഴിച്ചതിനുശേഷം ഭക്ഷണം കഴിക്കുമ്പോഴോ എല്ലാം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനെ നിസ്സാരമായി കാണരുത്. നിരന്തരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ നടത്തേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *