Making Of Healthy Drink : ഇന്നത്തെ കാലത്ത് കാലാവസ്ഥ മാറ്റം കൊണ്ട് പലർക്കും പെട്ടെന്ന് തന്നെ ജലദോഷം തൊണ്ടവേദന ചുമ കഫക്കെട്ട് എന്നീ അസുഖങ്ങൾ പടർന്നു പിടിക്കുന്നു. ഇതുപോലെയുള്ള അസുഖങ്ങൾ ഉണ്ടാകുമ്പോൾ വളരെ പെട്ടെന്ന് തന്നെ അവ ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമായ ഒരു മരുന്ന് ചായ തയ്യാറാക്കാം.
പെട്ടെന്ന് ഉണ്ടാകുന്ന ചുമ ജലദോഷം തൊണ്ടവേദന കഫക്കെട്ട് എന്നിവക്കെല്ലാം ഇത് വളരെയധികം ഉപകാരപ്രദമാണ്. ഇത് തയ്യാറാക്കാൻ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. ഒരു ചെറിയ കഷണം ഇഞ്ചി രണ്ടു വെളുത്തുള്ളി ഒരു ഏലക്കായ ഒരു ചെറിയ കഷണം ചെറുനാരങ്ങ, അര ടീസ്പൂൺ കുരുമുളക്, കുരുമുളകുപൊടി ആണെങ്കിൽ കാൽ ടീസ്പൂൺ എന്നിവയാണ് ആവശ്യമുള്ളത്. ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി ആദ്യം ചെറുനാരങ്ങ ഇട്ടു കൊടുക്കുക.
രണ്ടു മിനിറ്റിനു ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്തു കൊടുക്കുക ശേഷം കുരുമുളകുപൊടി ചേർത്തു കൊടുക്കുക വെള്ളം നല്ലതുപോലെ വെട്ടി തിളച്ചു വന്നതിനുശേഷം അര ടീസ്പൂൺ ചായപ്പൊടി ചേർത്ത് കൊടുക്കുക. നല്ലതുപോലെ തിളപ്പിക്കുക. തിളച്ചു വന്നതിനുശേഷം തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക.
ശേഷം ചെറിയ ചൂടോടുകൂടി തന്നെ കുടിക്കുക. വളരെയധികം ആശ്വാസം നൽകുന്ന ഒരു ഒറ്റമൂലി ചായയാണ് ഇത്. ചുമ തലവേദന ജലദോഷം എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരും തന്നെ ഇതുപോലെ തയ്യാറാക്കി കുടിച്ചു നോക്കുക. വളരെ പെട്ടെന്ന് തന്നെ ആശ്വാസം കിട്ടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Malayali Corner