നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക. പ്രായമാകുംതോറും വൃക്കയുടെ ആരോഗ്യം വളരെയധികം മോശമായി കൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത് ഏകദേശം 30 വയസ്സ് കഴിയുമ്പോൾ തന്നെ കിഡ്നിയുടെ പ്രവർത്തനങ്ങൾ കുറഞ്ഞുവരുന്നു. നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രവർത്തനക്ഷമത വരികയാണെങ്കിൽ ശരീരം അതിനു മുൻപ് തന്നെ നമുക്ക് ലക്ഷണങ്ങൾ കാണിച്ചുതരുന്നതാണ്. ഇതിൽ ഒന്നാമത്തെ ലക്ഷണം എപ്പോഴും ക്ഷീണം അനുഭവപ്പെടുക.
രണ്ടാമത്തെ ലക്ഷണം ഉറക്കമില്ലായ്മ രാത്രി സമയത്ത് ശരിയായ രീതിയിൽ ഉറങ്ങാൻ സാധിക്കാതെ വരിക. അതുപോലെ ശ്വാസം കിട്ടാതെ എഴുന്നേൽക്കുക ഇതെല്ലാം ശ്രദ്ധിക്കുക. മൂന്നാമത്തെ ലക്ഷണം ചരമം വരണ്ടു പോവുക പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ചർമം വരണ്ടുപോകുക. അതുപോലെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക.
നാലാമത്തെ ലക്ഷണം എന്ന് പറയുന്നത് രാവിലെ എഴുന്നേറ്റ് കഴിയുമ്പോൾ കണ്ണിന്റെ താഴെ വീർത്ത് ഇരിക്കുക. അടുത്ത ലക്ഷണം രാത്രി സമയത്ത് ഇടയ്ക്ക് മൂത്രമൊഴിക്കാനായി എഴുന്നേൽക്കുക. അടുത്ത ലക്ഷണം മൂത്രമൊഴിക്കുന്ന സമയത്ത് ക്ലോസറ്റിൽ പത കാണപ്പെടുക വെള്ളം ഒഴിച്ച് കളഞ്ഞാലും വീണ്ടും പത അവശേഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
അടുത്ത ലക്ഷണമാണ് വിശപ്പില്ലായ്മ. അടുത്തമാണ് മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം. ഒമ്പതാമത്തെ ലക്ഷണം മസിൽ കോച്ചി വലിക്കൽ. അടുത്ത ലക്ഷണമാണ് വായനാറ്റം അനുഭവപ്പെടുന്നത്. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് രൂക്ഷമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. Credit : Beauty life with sabeena