വയറ്റിൽ ഉണ്ടാകുന്ന ഏതൊരു പ്രശ്നവും നമുക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഗ്യാസ് പെരുക്കം എന്നിവയെല്ലാം ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ എത്തിക്കുന്നു അതുപോലെ മലബന്ധപ്രശ്നവും. ശരിയായ രീതിയിൽ ശോധന നടന്നില്ല എങ്കിൽ അത് ശരീരത്തിന് മൊത്തമായി ബാധിക്കുന്നു ക്ഷീണവും തളർച്ചയും ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയും ചിലപ്പോൾ അമിതമായാൽ പനി വരെ ഉണ്ടാകും.
സത്യമായ രീതിയിൽ ദഹനം നടക്കേണ്ടത് ഇതിന്റെ എല്ലാം ആവശ്യമാണ്. അതുപോലെ ശരിയായ രീതിയിൽ വെള്ളം കുടിക്കുകയും വേണം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്ന സമയത്ത് അവയെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി വയറിനെ ശുദ്ധമാക്കുന്നതിനും ഒരു ഔഷധം തയ്യാറാക്കി എടുക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കപ്പ് നിറയെ ചൂട് വെള്ളം എടുക്കുക .
https://youtu.be/qhDTnE8TmiM
അതിലേക്ക് കുറച്ച് പുതിനയില ഇട്ടുകൊടുക്കുക. ശേഷം ഒരു ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക അതോടൊപ്പം ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം ഒരു ചെറിയ കഷണം നാരങ്ങാ പിഴിഞ്ഞൊഴിക്കുക. നാരങ്ങയും അതിലേക്ക് ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി അടച്ചു വയ്ക്കുക.
വെള്ളത്തിന്റെ ചൂട് എല്ലാം മാറിയതിനു ശേഷം അരിപ്പ കൊണ്ട് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചെറിയ ചൂടോടുകൂടി തന്നെ ഇതു കുടിക്കുക. വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ ഈ ടിപ്പ് നിങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതായിരിക്കും. വയറ്റിലെ എല്ലാതരം ബുദ്ധിമുട്ടുകളെയും ഇത് ഇല്ലായ്മ ചെയ്യും. ഇതുപോലെ ഒരു ഔഷധം ഇനി എല്ലാവരും തയ്യാറാക്കി നോക്കൂ. Credit : Malayali corner