ഇന്നത്തെ കാലാവസ്ഥയിൽ പലർക്കും തന്നെയും അലർജി കൊണ്ട് ജലദോഷം ചുമ തൊണ്ടവേദന കഫക്കെട്ട് എന്നിവയെല്ലാം തന്നെ ഉണ്ടായി വരുന്ന സമയമാണ് വളരെ ശ്രദ്ധയോടെ നമ്മൾ അസുഖങ്ങൾ നമുക്ക് കൂടുന്നത് ആയിരിക്കും. കാലാവസ്ഥ മാറ്റം കൊണ്ട് ഇതുപോലെ ഉണ്ടാകുന്ന അസുഖങ്ങളെ നമുക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതേയുള്ളൂ.
അതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ പൊടി കൈകൾ ചെയ്തു നോക്കാം മുത്തശ്ശിമാർ പണ്ട് പറഞ്ഞു തന്ന മാർഗ്ഗങ്ങൾ നമുക്ക് പരീക്ഷിച്ചു നോക്കാം. അതുപോലെ എത്ര വലിയ ചുമയും കഫക്കെട്ടും തൊണ്ടവേദനയും ഉണ്ടായാലും ഇതുപോലെ ചെയ്താൽ അതെല്ലാം മാറി കിട്ടും. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് വലിപ്പമുള്ള ഒരു ഗ്ലാസിൽ രണ്ടര ഗ്ലാസ് വെള്ളമൊഴിക്കൂ. ശേഷം അതിലേക്ക് വെറ്റില ഒരു വലിപ്പമുള്ളത് എടുത്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ചേർത്തു കൊടുക്കുക .
അടുത്തതായി രണ്ട് പനികൂർക്കയുടെ ഇല അതിലേക്ക് ചെറുതായി മുറിച്ചു ചേർത്തു കൊടുക്കുക ശേഷം അര ടീസ്പൂൺ ചെറിയ ജീരകം അര ടീസ്പൂൺ കുരുമുളകുപൊടി ഇതുപോലെ കുറച്ച് തുളസി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. നല്ലതുപോലെ തിളച്ചു വരണം നമ്മൾ എത്രയാണോ വെള്ളം ചേർത്തത് അതിലും കുറച്ചു വേണം വരാൻ അത്രയും പറ്റിച്ച് എടുക്കേണ്ടതാണ്.
വെള്ളത്തിന്റെ നിറമെല്ലാം നന്നായി മാറി വന്നതിനുശേഷം അത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ശേഷം അതിലേക്ക് മധുരത്തിനു വേണ്ടി കൽക്കണ്ടം ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക ദിവസത്തിൽ ഇത് രാവിലെയും വൈകുന്നേരവുമായി കഴിക്കുക നിങ്ങൾക്ക് വളരെ നല്ല ആശ്വാസം ലഭിക്കുന്നതായിരിക്കും എല്ലാവരും ഈ ഒറ്റമൂലി ഒന്ന് ട്രൈ ചെയ്തു നോക്കണേ. Credit : Lillys natural tip